കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം വന്നശേഷമാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- ആദ്യം സൈബർ സെല്ലിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല
- മുഖ്യമന്ത്രി ഇടപെട്ടതിനു പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്
- 44 പേരാണ് വീട്ടമ്മയുടെ നമ്പറിലേക്ക് വിളിച്ചത്
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എറണാകുളം റേഞ്ച് ഐജി നീരജ് കുമാർ ഗുപ്ത നേരിട്ടാണ് അന്വേഷണം ഏകോപിപ്പിച്ചത്.
വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ചത് 44 പേർ; 20 പേരെ പോലീസ് വിളിച്ചുവരുത്തി, അന്വേഷണം തുടരുന്നു
വീട്ടമ്മയുടെ ഫോൺ നമ്പറിലേക്ക് 44 പേർ വിളിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. 24 നമ്പറുകൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ചേരമർ സംഘം മഹിളാ സംഘം മുൻ സംസ്ഥാന സെക്രട്ടറി ജെസി ദേവ്യയുടെ നമ്പറാണ് വ്യക്തിവിരോധം തീർക്കാൻ ആരോ പൊതു സ്ഥലങ്ങളിൽ എഴുതിവെച്ചത്.
ലൈംഗിക തൊഴിലാളിയുടേതെന്ന പേരിൽ പൊതു ശുചിമുറികളിലടക്കം നമ്പർ എഴുതിവച്ചതോടെ രാത്രികാലങ്ങളിൽ നിരന്തരം ഫോൺ കോളുകൾ വരികയാണെന്നായിരുന്നു ജെസിയുടെ പരാതി. പോലീസിൽ പരാതി നൽകിയെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഫോൺ നമ്പർ മാറ്റാനാണ് പോലീസ് നിർദേശിച്ചതെന്നും വീട്ടമ്മ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രതികരണം വന്നശേഷമാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.
സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്കരിച്ച് മൂവാറ്റുപുഴ പോലീസ്; പരാതിയുമായി നഗരസഭ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : five arrest regarding circulating kottayam woman phone number
Malayalam News from malayalam.samayam.com, TIL Network