ഹൈലൈറ്റ്:
- വിമാനത്തിന്റെ ചക്രത്തിൽ സ്വയം ബന്ധിച്ച് രക്ഷപ്പെടാൻ ശ്രമം
- രണ്ട് പേർ താഴെ വീണെന്ന് റിപ്പോർട്ട്
- ദൃശ്യങ്ങൾ വൈറലാകുന്നു
കാബൂൾ: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചതോടെ രാജ്യത്ത് നിന്ന് രക്ഷപ്പെടാൻ വിമാനത്താവളത്തിലേക്കൊഴുകി ജനങ്ങൾ. രാജ്യം വിടാൻ വിമാനത്താവളത്തിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ എത്തുന്ന ആളുകളുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിമാനത്താവളത്തിൽ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് പേർ മരിച്ചെന്ന് വാർത്ത ഏജൻസിയായ റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതിനിടെ കാബൂളിൽ നിന്നും വിമാനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ താഴെ വീഴുന്നെന്ന പേരിലുള്ള ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വിമാനത്തിന്റെ ചക്രത്തിൽ സ്വയം ബന്ധിച്ച് കാബൂളിൽ നിന്ന് കടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ താഴേക്ക് വീഴുന്നെന്ന പേരിലാണ് ദൃശ്യം പ്രചരിക്കുന്നത്.
ഇരച്ചെത്തി അഫ്ഗാൻ ജനത; വിമാനത്താവളത്തിൽ ഉന്തും തള്ളും, വെടിയുതിർത്ത് യുഎസ് സൈന്യം
ടെഹ്റാൻ ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച ദൃശ്യങ്ങൾ പുറത്തുവിട്ടത്. കാബൂൾ വിമാനത്താളവത്തിൽ നിന്ന് വിമാനം പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിലാണ് ഇരുവരും താഴേക്ക് വീഴുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം വീഡിയോയുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ സമയം മലയാളത്തിന് കഴിഞ്ഞിട്ടില്ല.
താലിബാനുമായി സൗഹൃദത്തിന് താൽപര്യമെന്ന് ചൈന; യാഥാര്‍ഥ്യം അംഗീകരിക്കുന്നു ഇനി പോരാട്ടത്തിനില്ലെന്ന് ബ്രിട്ടൺ
താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചതോടെ നിരവധി പേരാണ് രാജ്യം വിടാനുള്ള ശ്രമം നടത്തുന്നത്. ആയിരക്കണക്കിന് ആളുകൾ ഇന്ന് കാബൂളിലെ ഹാമിദ് കർസായി ഇന്റർനാഷണൽ വിമാനത്താവളത്തിലെത്തിയെന്ന് നേരത്തെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ യുഎസ് സൈന്യം ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. വിമാനത്താവളത്തിലെ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് പേർ മരിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
കാബൂൾ കൊട്ടാരത്തിൽ പതാക ഉയർത്തി താലിബാൻ
two people were falling off a giant plane that had reportedly taken off from Kabul
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : two people were reportedly falling off a giant plane that had taken off from kabul reports
Malayalam News from malayalam.samayam.com, TIL Network