Gokul Murali | Samayam Malayalam | Updated: Aug 16, 2021, 5:35 PM
താലിബാൻ ഉന്നത പ്രതിനിധ സംഘം കഴിഞ്ഞ മാസം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാന്റെ പുനര്‍ നിര്‍മ്മാണത്തിന് ചൈന സഹായവും വാഗ്ദാനം ചെയ്തിരുന്നു
താലിബാൻ നേതാവും ചൈനീസ് വിദേശകാര്യ മന്ത്രിയും
ഹൈലൈറ്റ്:
- താലിബാൻ ഉന്നത പ്രതിനിധ സംഘം കഴിഞ്ഞ മാസം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
- അഫ്ഗാന്റെ പുനര്‍ നിര്‍മ്മാണത്തിന് ചൈന സഹായവും വാഗ്ദാനം ചെയ്തിരുന്നു
- റഷ്യൻ അംബാസിഡർ നാളെ താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും
Also Read : പൊരുതി ജയിച്ച സബ്രീന ‘ഓട്ടം പൂർത്തിയാക്കി’; ജെസീക്ക ലാലിൻ്റെ സഹോദരി അന്തരിച്ചു
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതിളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. സ്വന്തം വിധി തീരുമാനിക്കാനുള്ള അഫ്ഗാന് ജനതയുടെ അവകാശത്തെ ചൈന മാനിക്കുന്നു. 40 വര്‍ഷമായി അഫ്ഗാനിസ്ഥാനിൽ യുദ്ധം നടക്കുകയായിരുന്നു. യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിപ്പിക്കുക എന്നത് 30 ദശലക്ഷം വരുന്ന അഫ്ഗാൻ ജനതയുടെ ആഗ്രഹമാണെന്നും ഇതുതന്നെയാണ് അന്താരാഷ്ട്ര സമൂഹത്തിന്റെയും പ്രാദേശിക രാജ്യങ്ങളുടെയും ആഗ്രഹമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുങ്യാങ് പറഞ്ഞു.
താലിബാൻ ഉന്നത പ്രതിനിധ സംഘം കഴിഞ്ഞ മാസം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് അഫ്ഗാന്റെ പുനര്‍ നിര്‍മ്മാണത്തിന് ചൈന സഹായവും വാഗ്ദാനം ചെയ്തിരുന്നു. 76 കിലോമീറ്റർ അതിര്‍ത്തിയാണ് അഫ്ഗാനിസ്ഥാനുമായി ചൈന പങ്കിടുന്നത്.
Also Read : ഇനി അഫ്ഗാനിസ്ഥാൻ ഇല്ല ‘ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്’ എന്നാക്കി താലിബാൻ; പ്രാണനും കൊണ്ടോടി ജനങ്ങള്‍
താലിബാൻ ഭരണം ഏറ്റെടുത്ത വിഷയത്തിൽ ബ്രിട്ടനും പ്രതികരിച്ചു. യാഥാര്‍ത്ഥ്യം തങ്ങള്‍ അംഗീകരിക്കുന്നകതായും താലിബാനുമായി പോരാടുന്നതിന് ബ്രിട്ടനും നാറ്റോ സേനയും തിരികെ അഫ്ഗാനിലേക്ക് മടങ്ങില്ലെന്നും പ്രതിരോധ സെക്രട്ടറി ബെൻ വാലസ് വ്യക്തമാക്കി.
അഫ്ഗാനിലെ റഷ്യൻ അംബാസിഡർ നാളെ താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. താലിബാന് നിയന്ത്രണം ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂട്ടപ്പലായനം തുടരുകയാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : china foreign ministry expresses to willing to develop friendly relations with taliban
Malayalam News from malayalam.samayam.com, TIL Network