Sumayya P | Lipi | Updated: Aug 16, 2021, 3:27 PM
അക്കാദമിക് വിദഗ്ധർക്കും വിദ്യാർഥികൾക്കും പുറമേ ഒട്ടേറെ പ്രമുഖ മാധ്യമ പ്രവർത്തകരും ഗ്ലോബൽ ഇൻഫ്ലുവൻസർമാരും പങ്കെടുക്കും.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ നിർദ്ദേശപ്രകാരം നടക്കുന്ന മാധ്യമ സമ്മേളനം മേഖലയ്ക്ക് അസാധാരണ വേദിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: കള്ളക്കേസിൽ കുടുങ്ങിയ മലയാളി മൂന്നുവർഷത്തെ നിയമപോരാട്ടത്തിന് ശേഷം നാട്ടിലെത്തി
അബുദാബി നാഷനൽ എക്സിബിഷൻ സെന്റർ (അഡ്നെക്) എമിറേറ്റ്സ് ന്യൂസ് ഏജൻസി (വാം)യുടെ പങ്കാളിത്തത്തോടെയാണ് ആഗോള മാധ്യമ സമ്മേളനം സംഘടിപ്പിക്കുക. ഇതോടൊപ്പം മാധ്യമ പ്രദർശനവുമുണ്ടായിരിക്കും. മാധ്യമ സ്ഥാപനങ്ങൾക്ക് ഗുണകരമാകുന്ന രീതിയിൽ മാനവികത കൊട്ടിഘോഷിച്ച് സമൂഹങ്ങളെ പിന്തുണച്ചുകൊണ്ടുള്ള സമ്മേളനമായിരിക്കും ഇത്. അക്കാദമിക് വിദഗ്ധർക്കും വിദ്യാർഥികൾക്കും പുറമേ ഒട്ടേറെ പ്രമുഖ മാധ്യമ പ്രവർത്തകരും ഗ്ലോബൽ ഇൻഫ്ലുവൻസർമാരും പങ്കെടുക്കും. ഡിജിറ്റൽ ആശയവിനിമയം, നിർമിതബുദ്ധി, നൂതന സാങ്കേതികവിദ്യകൾ, മാധ്യമ മേഖലയിലെ നവീകരണം എന്നിവയടക്കം ഒട്ടേറെ തന്ത്രപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും. ഗൾഫ് മേഖല, മധ്യപൂർവദേശം, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലെ മാധ്യമ വിപണിയുമായി ബന്ധപ്പെട്ടുള്ള രാജ്യാന്തര കമ്പനികളുടെ പൊതുവേദിയായിരിക്കും സമ്മേളനം.
റെയിൽവേ സ്റ്റേഷനിൽ വരൂ … ഖാദിയെ അടുത്തറിയാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : uae to launch global media congress in 2022
Malayalam News from malayalam.samayam.com, TIL Network