ഈ ഓണക്കാലത്ത് നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന മിഡ് റേഞ്ച് ഫോണുകളെക്കുറിച്ച് അറിയാൻ വായിക്കുക
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഉപകരണമാണ് സ്മാർട്ട്ഫോണുകൾ. ധാരാളം ആവശ്യക്കാരുള്ളത് കൊണ്ടുതന്നെ വിപണിയിലും ഒരുപാട് സ്മാർട്ഫോണുകളാണ് എത്തിയിരിക്കുന്നത്. പല വിലയിൽ മികച്ച സവിശേഷതകൾ ഉള്ള ഫോണുകൾ ഇന്ന് ലഭ്യമാണ്. ഓണക്കാലം ആയത് കൊണ്ടു തന്നെ മലയാളികൾ ചിലരെങ്കിലും പുതിയ സ്മാർട്ഫോണിനായുള്ള തിരച്ചിലിൽ ആയിരിക്കും. അങ്ങനെയുള്ളവർ ഇനി അധികം തിരഞ്ഞു വിഷമിക്കേണ്ട, ഈ ഓണക്കാലത്ത് വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ഫോണുകളാണ് താഴെ പരിചയപ്പെടുത്തുന്നത്. സാംസങ്, ഷവോമി, റിയൽമി തുടങ്ങിയ പ്രധാന ബ്രാൻഡുകൾ എല്ലാം ഇതിലുണ്ട്. ഈ ഓണക്കാലത്ത് നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന മിഡ് റേഞ്ച് ഫോണുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.
Redmi Note 10 Pro Max – റെഡ്മി നോട്ട് 10 പ്രോ മാക്സ്
റെഡ്മി നോട്ട് 10 പ്രോ മാക്സ് 20,000 രൂപയ്ക്ക് താഴെ വരുന്ന ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ്. എച്ഡിആർ 10ന്റെ പിന്തുണയോടെ വരുന്ന 6.67 ഇഞ്ച് ഫുൾഎച്ഡി + സൂപ്പർ അമോഎൽഇഡി ഡിസ്പ്ലേയാണ് ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. സ്നാപ്ഡ്രാഗൺ 732ജി പ്രൊസസറാണ് ഇതിനു കരുത്തു നൽകുന്നത്. പിന്നിലായി 108എംപി പ്രധാന ക്യാമറ അടങ്ങുന്ന ക്വാഡ് ക്യാമറ സജ്ജീകരണം, 5,020എംഎഎച് ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ മറ്റു സവിശേഷതകൾ. 33വാട്ടിന്റെ അതിവേഗ ചാർജറും ഇതിനൊപ്പം വരുന്നുണ്ട്. മുന്നിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ക്യാമറ നൽകിയിട്ടുണ്ട്. റെഡ്മി നോട്ട് 10 പ്രോ മാക്സ് ആൻഡ്രോയിഡ് 11ൽ എംഐയുഐ 12 ലാണ് പ്രവർത്തിക്കുന്നത്.19,999 രൂപയാണ് ഇതിന്റെ വില വരുന്നത്.
Realme X7 5G – റിയൽമി എക്സ് 7 5ജി
റിയൽമി എക്സ് 7 ഒരു 5 ജി സ്മാർട്ട്ഫോണാണ്. പുതിയ ഡിസൈനും മികച്ച സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ഫോണാണിത്. 6 ജിബി റാമോടുകൂടിയ മീഡിയടെക് ഡിമെൻസിറ്റി 800യു പ്രൊസസറാണ് ഇതിന് കരുത്ത് നൽകുന്നത്. 6.4 ഇഞ്ച് എച്ഡി + അമോഎൽഇഡി സ്ക്രീൻ ആണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും 4,310 എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്. 65വാട്ടിന്റെ അതിവേഗ ചാർജറും ഈ ഫോണിനോടൊപ്പം ലഭിക്കും. 64 എംപി പ്രധാന ക്യാമറ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഇതിൽ വരുന്നത്, മുൻവശത്ത് 16 എംപി സെൽഫി ക്യാമറയും വരുന്നു. ആൻഡ്രോയിഡ് 10 ൽ റിയൽമെ യുഐയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 19,999 രൂപയാണ്റിയൽമി എക്സ് 7 5ജിക്ക് വില വരുന്നത്.
iQOO Z3 – ഐക്യൂ സെഡ്3
ഐക്യൂ സെഡ്3 ആണ് ഈ വിലയിൽ വരുന്ന മറ്റൊരു ഫോൺ. ആൻഡ്രോയിഡ് 11ൽ ആണ് ഐക്യൂ സെഡ്3 പ്രവർത്തിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 768ജി പ്രോസസാറാണ് ഇതിന്റെ കരുത്ത്. 120 ഹേർട്സ് റിഫ്രഷ് നിരക്ക് നൽകുന്ന 6.58 ഇഞ്ച് ഫുൾഎച്ഡി + ഡിസ്പ്ലേയാണ് ഇതിൽ വരുന്നത്. പിന്നിൽ 64 എംപി പ്രൈമറി ജിഡബ്ല്യു 3 ക്യാമറയോട് കൂടിയ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. 55വാട്ടിന്റെ അതിവേഗ ചാർജിങ് പിന്തുണ നൽകുന്ന 4,400എംഎഎച് ബാറ്ററിയാണ് ഫോണിലേത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും അഞ്ച് ലെയർ ലിക്വിഡ് കൂളിംഗ് സിസ്റ്റവും ഈ ഫോണിലുണ്ട്. 19,990 രൂപയാണ് ഐക്യൂ സെഡ്3യുടെ വില.
Redmi Note 10S – റെഡ്മി നോട്ട് 10 എസ്
റെഡ്മി നോട്ട് 10 എസ് മികച്ച സവിശേഷതകളുള്ള ഒരു ബജറ്റ് ഫോണാണ്. 1080 x 2400 പിക്സൽ റെസല്യൂഷനുള്ള 6.43 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേയാണ് ഇതിൽ വരുന്നത്. 6 ജിബി റാമും ഒക്ട-കോർ മീഡിയടെക് ഹീലിയോ ജി 95 പ്രൊസസറുമാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. റെഡ്മി നോട്ട് 10 എസ് ആൻഡ്രോയിഡ് 11ലാണ് പ്രവർത്തിപ്പിക്കുന്നത്. 5,000 എംഎഎച്ച് ആണ് ഇതിന്റെ ബാറ്ററി. അതിവേഗ ചാർജിങ് പിന്തുണയുള്ള ബാറ്ററിയാണിത്.
Also read: Best smartphones under 15000: 15,000 രൂപയിൽ താഴെ ഇപ്പോൾ വാങ്ങാവുന്ന സ്മാർട്ട്ഫോണുകൾ
64 എംപി പ്രധാന ക്യാമറ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 10 എസിൽ വരുന്നത്. സെൽഫികൾക്കായി മുന്നിൽ 13 എംപി ക്യാമറയാണ് നൽകിയിരിക്കുന്നത്. റെഡ്മി നോട്ട് 10 എസ് ആൻഡ്രോയിഡ് 11നു മുകളിൽ എംഐയുഐ 12.5ൽ ആണ് പ്രവർത്തിക്കുന്നത്. 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് വരുന്ന ഫോണിന്റെ മെമ്മറിമൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വികസിപ്പിക്കാനാകും. . 14,999 രൂപയാണ് ഫോണിന് വില വരുന്നത്.
Poco X3 Pro – പോക്കോ എക്സ് 3 പ്രോ
120 ഹെർട്സ് റിഫ്രഷ് റേറ്റു നൽകുന്ന 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ എൽസിഡി ഡിസ്പ്ലേയാണ് പോക്കോ എക്സ് 3 പ്രോയിൽ വരുന്നത്. പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനും പിൻഭാഗത്തെ ക്വാഡ് ക്യാമറകളും ഇതിന്റെ സവിശേഷതയാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 860 പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 11 ഒഎസിനെ അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12 ഉപയോഗിച്ചാണ് പോക്കോ എക്സ് 3 പ്രോ പ്രവർത്തിക്കുന്നത്. പോക്കോ എക്സ് 3 പ്രോയിൽ നാല് പിൻ ക്യാമറകളാണ് വരുന്നത്. 48 എംപി പ്രധാന ക്യമാറ 8 എംപി അൾട്രാ-വൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ, 2 എംപി ക്യാമറ ഉൾപെടുന്നതാണത്. മുന്നിൽ 20 എംപി സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. 5,160mAh ബാറ്ററിയാണ് ഇതിൽ വരുന്നത്. 33W അതിവേഗ ചാർജറുമായാണ് ഫോൺ വരുന്നത്. 18,999 രൂപയാണ് പോക്കോ എക്സ് 3 പ്രോക്ക് വില വരുന്നത്.
Samsung Galaxy M31s – സാംസങ് ഗാലക്സി എം 31 എസ്
സാംസങിന്റെ ആരാധകരായവർക്ക് പുതിയ ഗാലക്സി എം 31 പരിഗണിക്കാവുന്നതാണ്. വലിയ 6.5 ഇഞ്ച് ഇൻഫിനിറ്റി-ഒ അമോലെഡ് ഡിസ്പ്ലേയും 6,000 എംഎഎച്ച് ബാറ്ററിയുമാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. 25വാട്ടിന്റെ ചാർജറും ഇതിനൊപ്പം വരുന്നുണ്ട്. ഗാലക്സി എം 31ൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറാണ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 10ന് മുകളിൽ വൺയുഐ 2.1 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഗാലക്സി എം31എസിൽ 64എംപി പ്രധാന ക്യാമറ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. 16,999 രൂപയാണ് ഫോണിന് വില വരുന്നത്.
Realme Narzo 30 Pro – റിയൽമി നാർസോ 30 പ്രോ
റിയൽമി നാർസോ 30 പ്രോ 5ജി 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ എൽസിഡി ഡിസ്പ്ലേയിലാണ് വരുന്നത്. മീഡിയടെക് ഡിമെൻസിറ്റി 800 യു പ്രോസസറാണ് ഇതിന്റെ കരുത്ത്. 48 എംപി പ്രധാന ക്യാമറ, 8 എംപി അൾട്രാ-വൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവയാണ് റിയൽമി നാർസോ 30 പ്രോ 5 ജിയിൽ വരുന്നത്. സെൽഫികൾക്കായി മുന്നിൽ16എംപി ക്യാമറയും നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 10ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററിയുമായി വരുന്ന ഈ റിയൽമി ഫോണിന്റെ വില 15,999 രൂപയാണ്.
Also read: 15,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും മികച്ച ബാറ്ററിലൈഫുള്ള അഞ്ചു ഫോണുകൾ
Samsung Galaxy F62 – സാംസങ് ഗാലക്സി എഫ് 62
സാംസങ്ങിന്റെ ഗാലക്സി എഫ് 62 കൂട്ടത്തിൽ തിരഞ്ഞെടുക്കാവുന്ന ഒരു ഫോണാണ്. 25വാട്ടിന്റെ അതിവേഗ ചാർജിങ് പിന്തുണയുള്ള 7,000എംഎഎച് ബാറ്ററിയാണ് ഇതിൽ വരുന്നത്. 6.7 ഇഞ്ച് അമോഎൽഇഡി ഡിസ്പ്ലേയാണ് ഇതിലേത്. സാംസങ്ങിന്റെ സ്വന്തം എക്സിനോസ് 9285 പ്രോസസറാണ് ഈ 4 ജി ഫോണിന് ശക്തി പകരുന്നത് . പ്രധാന പിൻ ക്യാമറയിൽ 64 എംപി പ്രൈമറി സെൻസറാണ് വരുന്നത്. 12 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ്, 5 എംപി ഡെപ്ത് സെൻസർ ക്യാമറ എന്നിവയും ഇതിൽ വരുന്നു. മുന്നിൽ സെൽഫികൾക്കായി 32 എംപി ക്യാമറയാണ് നൽകിയിരിക്കുന്നത്. 19,999 രൂപയാണ് ഈ സാംസങ് ഫോണിന്റെ വില.
Realme 8 Pro – റിയൽമി 8 പ്രോ
മികച്ച ഡിസൈനുമായി വരുന്ന ഫോണാണ് റിയൽമി 8 പ്രോ. 108 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സജ്ജീകരണവുമായാണ് ഈ ഫോൺ വരുന്നത്. 6.4 ഇഞ്ച് അമോഎൽഇഡി ഡിസ്പ്ലേയാണ് ഇതിലേത്. ഡിസ്പ്ലേയിൽ ഫുൾ എച്ഡി+ റെസല്യൂഷനും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും വരുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 720 ജി പ്രോസസ്സറിന്റെ കരുത്തിൽ വരുന്ന ഫോണിൽ 6 ജിബി അല്ലെങ്കിൽ 8 ജിബി എൽപിഡിഡിആർ 4 എക്സ് റാമും 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജും വരുന്നുണ്ട്. 50വാട്ട് വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന 4,500mAh ബാറ്ററിയാണ് റിയൽമി 8 പ്രോയിലേത്. 17,999 രൂപയാണ് ഈ ഫോണിന്റെ വില.