പെട്രോളിയം, ഡീസൽ ഉത്പന്നങ്ങളുടെ വില എന്തുകൊണ്ട് കുറയ്ക്കുന്നില്ലെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം. യുപിഎ സർക്കാരിന്റെ വഞ്ചനയ്ക്ക് എൻഡിഎ സർക്കാരാണ് പണം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
നിർമ്മലാ സീതാരാമൻ
ഹൈലൈറ്റ്:
- ഇന്ധന വിലവർദ്ധനയ്ക്ക് കാരണം യുപിഎ സർക്കാരെന്ന് പഴി
- 1.4 ലക്ഷം കോടി രൂപയുടെ ഓയിൽ ബോണ്ടിന്റെ ഉത്തരവാദിത്വം തനിക്കെന്ന് മന്ത്രി
- ഓയിൽ ബോണ്ട് ബാധ്യത ഇല്ലായിരുന്നെങ്കിൽ വില കുറയുമായിരുന്നു
‘താലിബാൻ ഇന്ത്യയെ ആക്രമിക്കും, ചൈന – പാകിസ്ഥാൻ – താലിബാൻ സഖ്യം ഉണ്ടാകും’: ട്വീറ്റുമായി സുബ്രഹ്മണ്യന് സ്വാമി
പെട്രോളിയം, ഡീസൽ ഉത്പന്നങ്ങളുടെ വില എന്തുകൊണ്ട് കുറയ്ക്കുന്നില്ലെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം. ഇന്ധന വില വർദ്ധനയിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ വിശദമായ ചർച്ചകൾ നടത്താതെ പരിഹാരമാകില്ലെന്നാണ് ധനമന്ത്രി പറയുന്നത്.
കോൺഗ്രസ് വിട്ട സുഷ്മിത തൃണമൂല്‍ പാളയത്തിൽ; നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കപിൽ സിബൽ
യുപിഎ സർക്കാരിന്റെ വഞ്ചനയ്ക്ക് എൻഡിഎ സർക്കാരാണ് പണം നൽകുന്നത്. ഒരു ലക്ഷത്തിൽ അധികം കോടിയുടെ ഓയിൽ ബോണ്ടുകൾ യുപിഎ സർക്കാർ ഇറക്കി. പ്രതിവർഷം 9000 കോടി രൂപയിൽ അധികമാണ് തങ്ങളുടെ സർക്കാർ പലിശ ഇനത്തിൽ അടയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കൃഷി പരിപാലനം ദിനചര്യയാക്കിയ വ്യവസായി, പാടത്തും പറമ്പിലും നൂറ് മേനി!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : what finance minister nirmala sitharaman said about fuel price hike
Malayalam News from malayalam.samayam.com, TIL Network