ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെ നാല് കാറുകളിൽ നിറയെ പണവുമായി അഷ്റഫ് ഗനി വിമാനത്താവളത്തിൽ എത്തിയെന്നാണ് റഷ്യൻ എംബസി വക്താവ് പറയുന്നത്. രക്തചൊരിച്ചിൽ ഒഴിവാക്കാനാണ് താൻ രാജ്യം വിട്ടതെന്ന് അഷ്റഫ് ഗനി വ്യക്തമാക്കിയിട്ടുണ്ട്.
അഷ്റഫ് ഗനി
ഹൈലൈറ്റ്:
- കാബൂൾ വളഞ്ഞതിനു പിന്നാലെയാണ് അഷ്റഫ് ഗനി രാജ്യം വിട്ടത്
- ഒമാനിലാണ് അദ്ദേഹം അഭയം തേടിയത്
- താജിക്കിസ്ഥാൻ അഭയം തേടിയെങ്കിലും അനുമതി നൽകിയില്ല
ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെ നാല് കാറുകളിൽ നിറയെ പണവുമായി അഷ്റഫ് ഗനി വിമാനത്താവളത്തിൽ എത്തിയെന്നാണ് റഷ്യൻ എംബസി വക്താവ് നികിത ഐഷെൻകോ പറയുന്നത്. പണം മുഴുവൻ ഹെലികോപ്റ്ററിൽ നിറയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതിനെത്തുടർന്ന് ശേഷിച്ചവ റൺവേയിൽ ഉപേക്ഷിക്കേണ്ടിവന്നെന്നാണ് നികിത പറയുന്നത്.
താജിക്കിസ്ഥാനിൽ അഭയം തേടിയെങ്കിലും അനുമതി ലഭിക്കാത്തതിനെത്തുടർന്ന് അഷ്റഫ് ഗനി ഒമാനിലേക്കാണ് പോയത്. അദ്ദേഹം ഉടൻ അമേരിക്കയിലേക്ക് കടക്കുമെന്നും റിപ്പോർട്ടുണ്ട്.
രക്തചൊരിച്ചിൽ ഒഴിവാക്കാനാണ് താൻ രാജ്യം വിട്ടതെന്ന് അഷ്റഫ് ഗനി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. തനിക്ക് രണ്ട് മാർഗ്ഗങ്ങൾ മാത്രമാണ് മുന്നിൽ ഉണ്ടായിരുന്നത്. ഒന്നുകിൽ കൊട്ടാരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന താലിബാനെ നേരിടുക. അല്ലെങ്കിൽ 20 വർഷമായി താൻ സംരക്ഷിച്ചു പോരുന്ന രാജ്യം വിടുക. താലിബാൻ എത്തിയത് കാബൂളിനെ ആക്രമിക്കാനാണെന്നും രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ താൻ പോകുന്നു എന്നുമാണ് അഷ്റഫ് ഗനി വ്യക്തമാക്കിയത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : russia says ashraf ghani fled country with cars and helicopter full of cash
Malayalam News from malayalam.samayam.com, TIL Network