പരീക്ഷണം വിജയിച്ചാൽ മറ്റ് നഗരങ്ങളിലേക്കുകൂടി സൗകര്യം വ്യാപിപ്പിക്കും. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലാണ് നാളെ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കുന്നത്.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- https:booking.ksbc.co.in എന്ന ലിങ്ക് വഴി ഓൺലൈൻ ബുക്കിങ് നടത്താം
- വിൽപ്പന ശാലകൾക്കു മുന്നിലെ തിരക്ക് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി
- മദ്യം ഓൺലൈനായി തിരഞ്ഞെടുക്കാം
ഡിസിസി പ്രസിഡന്റ് പട്ടികയില്‍ ആര്‍ക്കും അസംതൃപ്തിയുള്ളതായി അറിയില്ല: വിഡി സതീശന്
പരീക്ഷണം വിജയിച്ചാൽ മറ്റ് നഗരങ്ങളിലേക്കുകൂടി സൗകര്യം വ്യാപിപ്പിക്കും. https:booking.ksbc.co.in എന്ന ലിങ്ക് വഴി ഓൺലൈൻ ബുക്കിങ് നടത്താം. ഓൺലൈനായി പണം അടച്ച് ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കൾ സ്വന്തം മൊബൈൽ നമ്പര്‍ നൽകിയ ശേഷം ലഭിക്കുന്ന ഒടിപി നൽകി വെരിഫൈ ചെയ്യേണ്ടതുണ്ട്.
ശേഷം ഉഫഭോക്താവിന്റെ പേര്, ജനതീയ്യതി, ഇ-മെയിൽ ഐഡി പാസ്വേര്ഡ് എന്നിവ നൽകി പ്രൊഫൈൽ ക്രിയേറ്റ് ചെയ്യണം. ആപ്ലിക്കേഷൻ ലോഗിൻ ചെയ്താൽ ഓരോ ജില്ലകളിലേയും ചില്ലറ വിൽപ്പന ശാലകളുടേയും അവിടെ വിൽക്കുന്ന മദ്യ ബ്രാൻഡുകളുടേയും വിവരം ലഭ്യമാണ്.
ജനസംഖ്യയുടെ പകുതിയിലേറെപ്പേർക്ക് വാക്സിൻ നൽകി കേരളം
മദ്യം തിരഞ്ഞെടുത്ത് കാര്‍ട്ടിൽ ചേര്‍ത്ത ശേഷം പ്ലേസ് ഓര്‍ഡര്‍ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ലഭിക്കുന്ന പേമെന്റ് ഗേറ്റ് വേ വഴി പണം അടയ്ക്കാം. തുടര്‍ന്ന് മദ്യം കൈപ്പറ്റേണ്ട സമയം ഉപഭോക്താവ് രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് ലഭിക്കും. ഉപഭോക്താവിന് സന്ദേശത്തിലെ റഫറൻസ് നൽകിയ ശേഷം മദ്യം കൈപ്പറ്റാവുന്നതാണ്.
കേരളത്തിന് കൂടുതല്‍ വാക്സിന് വേണമെന്ന് മുഖ്യമന്ത്രി; നല്‍കുമെന്ന് കേന്ദ്രമന്ത്രി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala online booking in bevco
Malayalam News from malayalam.samayam.com, TIL Network