പാലാ ബൈപ്പാസ് റോഡിനു മുൻ മന്ത്രി കെഎം മാണിയുടെ പേര് നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ജോസ് കെ മാണിയ്ക്കൊപ്പം കെഎം മാണി, ഫയൽ ചിത്രം Photo: Facebook/Jose K Mani
ഹൈലൈറ്റ്:
- റോഡ് കടന്നു പോകുന്നത് കെഎം മാണിയുടെ വീടിനു മുന്നിലൂടെ
- സൗജന്യമായി സ്ഥലം വിട്ടുനൽകി
- തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍
Also Read: ചൊവ്വാഴ്ച മുതൽ മദ്യത്തിന് ഓൺലൈൻ പേമെന്റ്; തിരക്ക് നിയന്ത്രിക്കാൻ ബെവ്കോ
സിവിൽ സ്റ്റേഷൻ മുതൽ വൈക്കം റോഡ് വരെയാണ് ബൈപ്പാസിൻ്റെ ഒന്നാം റീച്ച്. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന റോഡിൻ്റെ നിര്‍മാണത്തിനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പത്ത് കോടി പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. കെഎം മാണിയായിരുന്നു പാലാ ബൈപ്പാസ് പദ്ധതിയ്ക്ക് രൂപം നല്‍കിയത്. റോഡിനു വേണ്ടി അദ്ദേഹം സൗജന്യമായി സ്ഥലം വിട്ടു നൽകുകയും ചെയ്തിരുന്നു. പാലാ പുലിയന്നൂര്‍ ജംഗ്ഷൻ മുതൽ കിഴതടിയൂര്‍ ജംഗ്ഷൻ വരെയുള്ള റോഡിനാണ് കെഎം മാണിയുടെ പേര് നല്‍കുകയെന്നാണ് വിവരം.
കെഎം മാണി മന്ത്രിയായിരുന്ന കാലത്ത് ബൈപ്പാസ് നിര്‍മാണം ആരംഭിച്ചിരുന്നെങ്കിലും സ്ഥലം ഏറ്റെടുക്കൽ ഉള്‍പ്പെടെ പ്രതിസന്ധിയായതോടെ പദ്ധതി പൂര്‍ത്തിയാക്കുന്നതു വൈകുകയായിരുന്നു. നഗരത്തിൻ്റെ ഹൃദയഭാഗത്ത് അടക്കം സ്ഥലമേറ്റെടുക്കേണ്ടതായിരുന്നു നിര്‍മാണത്തിലെ പ്രധാന പ്രതിസന്ധി. ഭൂമിയേറ്റെടുക്കലിനെതിരെ ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
കേരളത്തിന് കൂടുതല്‍ വാക്സിന് വേണമെന്ന് മുഖ്യമന്ത്രി; നല്‍കുമെന്ന് കേന്ദ്രമന്ത്രി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : state government decides to name pala bypass road after km mani
Malayalam News from malayalam.samayam.com, TIL Network