വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ മന്ത്രാലയം രൂപീകരിച്ച പ്രത്യേക ടെക്നിക്കല്‍ സംഘങ്ങളാണ് പരിശോധനകള്‍ നടത്തുന്നത്.
നിരസിക്കപ്പെട്ടത് അര ലക്ഷത്തിലേറെ അപേക്ഷകള്‍
ഇതിനകം 1,65,145 വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകളാണ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും ആപ്പിലുമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇവയില്‍ 1,44,768 സര്‍ട്ടിഫിക്കറ്റുകളില്‍ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി. ഇവയില്‍ 91,805 സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചപ്പോള്‍ 52,963 എണ്ണം പല കാരണങ്ങളാല്‍ നിരസിക്കപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കി. കുവൈറ്റില്‍ അംഗീകാരമില്ലാത്ത വാക്സിന് സ്വീകരിച്ചതും വാക്സിനേഷനുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ ഇല്ലാത്തതും വിവരങ്ങള്‍ ശരിയാണോ എന്ന് ഓണ്‍ലൈനായി പരിശോധിക്കുന്നതിനുള്ള ക്യുആര്‍ കോഡ് ഇല്ലാത്തതുമൊക്കെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നിരസിക്കപ്പെടാനുണ്ടായ കാരണങ്ങളില്‍ ചിലത്.
പരിശോധിക്കാന്‍ പ്രത്യേക സംഘങ്ങള്‍
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ മന്ത്രാലയം രൂപീകരിച്ച പ്രത്യേക ടെക്നിക്കല്‍ സംഘങ്ങളാണ് പരിശോധനകള്‍ നടത്തുന്നത്. സംഘം ഓരോ ദിവസവും ആയിരക്കണക്കിന് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റില്‍ എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകാരത്തിനായി കാത്തുനില്‍ക്കുന്നത്. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും വിവരം രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ അറിയിക്കുമെന്ന് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
സര്‍ട്ടിഫിക്കറ്റ് നിരസിക്കപ്പെട്ട പ്രവാസികള്‍ക്ക് പ്രവേശനമില്ല
യാത്രയ്ക്കായി രജിസ്റ്റര്‍ ചെയ്തവരില്‍ സ്വദേശികളുടെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ആണ് നിരസിക്കപ്പെട്ടതെങ്കില് അവര്‍ കുവൈറ്റില്‍ എത്തിയാല്‍ വാക്സിന് എടുക്കാത്ത വ്യക്തികളെ പോലെയാവും പരിഗണിക്കപ്പെടുകയെന്നും അധികൃതര്‍ അറിയിച്ചു. അവര്‍ ഹോട്ടല്‍ ക്വാറന്റൈന് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയരാവേണ്ടിവരും. അതേസമയം, പ്രവാസികളുടെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റാണ് നിരസിക്കപ്പെട്ടതെങ്കില് അവര്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദം ഉണ്ടായിരിക്കില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ വിതരണം ചെയ്യപ്പെട്ട കൊവിഷീല്‍ഡ് വാക്സിന് സ്വീകരിക്കുമെന്ന് കുവൈറ്റ് നേരത്തേ അറിയിച്ചിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kuwait health ministry said reviewing vaccination certificate submitted by foreign nationals before traveling
Malayalam News from malayalam.samayam.com, TIL Network