Sumayya P | Lipi | Updated: Aug 17, 2021, 10:47 AM
കോടതികള്‍ ചുമത്തിയ പിഴകളിലൂടെ രണ്ട് കോടിയിലേറെ ദിനാര്‍ കുവൈറ്റ് ഗവണ്മെന്റിന് ലഭിച്ചു. കൂടാതെ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴ ഇനത്തില്‍ ഏഴ് കോടിയോളം ദിനാറുമാണ് സര്‍ക്കാരിന് വരുമാനമായി ലഭിച്ചത്.
ട്രാഫിക് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള ഫൈന്‍ തുക കുത്തനെ ഉയര്‍ത്തണമെന്ന് കുവൈറ്റ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ നാഷനല്‍ അസംബ്ലിയുടെ പരിഗണനയിലാണ്. അപകടകരമായ ഡ്രൈവിംഗിന് 200 മുതല്‍ 500 ദിനാര്‍ വരെ പിഴയായി ഈടാക്കണമെന്നാണ് പുതിയ ശുപാര്‍ശ അനുശാസിക്കുന്നത്.
റെഡ് സിഗ്നല്‍ ലംഘിച്ച് വാഹനമോടിക്കല്‍, അമിത വേഗത, നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഡ്രൈവ് ചെയ്യല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണിത്. ഇതോടൊപ്പം മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും ലഭിക്കും. പുതിയ ശുപാര്‍ശ നാഷനല്‍ അസംബ്ലി അംഗീകരിക്കുകയാണെങ്കില്‍ ഇതുവഴി സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം വീണ്ടും കൂടും.
കേരളത്തിന് കൂടുതല്‍ വാക്സിന് വേണമെന്ന് മുഖ്യമന്ത്രി; നല്‍കുമെന്ന് കേന്ദ്രമന്ത്രി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kuwait government has earned more than 12 crore dinar in the past one year through various fines
Malayalam News from malayalam.samayam.com, TIL Network