ഹൃദയാഘാത സാധ്യത
ദേഷ്യം ഏറ്റവും കൂടുതല്‍ ദോഷമായി ബാധിയ്ക്കുന്നത് നമ്മുടെ ഹൃദയത്തേയാണ്. വല്ലാതെ ദേഷ്യപ്പെട്ടാല്‍ രണ്ടു മണിക്കൂറിന് ശേഷം ഹൃദയാഘാത സാധ്യത കൂടുന്നതായി പഠനങ്ങള്‍ പറയുന്നു. പുറത്തേയ്ക്ക് ദേഷ്യം പ്രകടിപ്പിയ്ക്കുന്നത് മാത്രമല്ല, ദേഷ്യം വന്ന് ഇത് ഉള്ളില്‍ ഒതുക്കിപ്പിടിയ്ക്കുന്നതും ഹൃദയത്തിന് ദോഷം തന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ദേഷ്യം വരുന്ന സ്വഭാവം നമ്മുടെ ഹൃദയാരോഗ്യത്തെ കേടു വരുത്തുമെന്ന് പറയാം. ഇതിനാല്‍ തന്നെ ദേഷ്യം വരാതെയിരിയ്ക്കാന്‍, ദേഷ്യം നിയന്ത്രിയ്ക്കാന്‍ ഉള്ള വഴികള്‍ തേടുന്നതാണ് നല്ലത്.
ഉത്കണ്ഠ, ഡിപ്രഷന്
ഉത്കണ്ഠ, ഡിപ്രഷന് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് അമിതമായ ദേഷ്യം. പ്രത്യേകിച്ചും പുരുഷന്മാരില് ഡിപ്രഷന് വര്‍ദ്ധിയ്ക്കാന്‍ ദേഷ്യം ഇടയാക്കും എന്ന് തെളിഞ്ഞിട്ടുണ്ട്. ഇതു പോലെ തന്നെ ദേഷ്യവുമായി ബന്ധപ്പെട്ടിട്ടുണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് ഉത്കണ്ഠ എന്നത്. ഇതെല്ലാം തന്നെ മാനസിക, ശാരീരിക ആരോഗ്യത്തെ കേടു വരുത്തുന്നവയാണ്. ചുരുക്കി പറഞ്ഞാല്‍ ദേഷ്യമെന്നത് ആയുസു കുറയ്ക്കുന്ന ഒന്നാണെന്ന് പറയാം. ദേഷ്യം പുറത്തേയ്ക്കു പ്രകടിപ്പിയ്ക്കുന്നതും ഉള്ളില്‍ കൊണ്ടു നടക്കുന്നതുമല്ലൊം തന്നെ ദോഷം ചെയ്യുന്ന സ്ഥിതിയ്ക്ക് ദേഷ്യപ്പെടാതെയിരിയ്ക്കുക എന്നതാണ് പ്രധാനം. പാലില്‍ ബദാംഅരച്ച് മുഖത്തു പുരട്ടൂ, ഒരാഴ്ച അടുപ്പിച്ച്
സ്ട്രോക്ക്
സ്ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് ദേഷ്യം. ദേഷ്യപ്പെടുന്നത് സ്ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടാകാനും രക്തം കട്ട പിടിയ്ക്കാനുമെല്ലാം ഇത് കാരണമാകുന്നു. ദേഷ്യം പൊതുവേ ടെന്‍ഷനും സ്ട്രെസുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുന്നു. ഹൃദയത്തിന് ഭാരമാകുന്നു. ഇതെല്ലാം തന്നെ സ്ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതാണ്. ഇതിനാല്‍ തന്നെ സ്ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിയ്ക്കാനും ദേഷ്യത്തിന് സാധിയ്ക്കും. ബിപി കൂട്ടാന്‍ ഉള്ള പ്രധാന കാരണമാണ് ദേഷ്യം. ബിപി കൂടുന്നത് സ്ട്രോക്ക് സാധ്യതയുണ്ടാക്കുന്ന ഒന്നാണ്.
പ്രതിരോധ ശേഷി
ശരീരത്തിന്റെ പ്രതിരോധ ശേഷി നശിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് ദേഷ്യം. ദേഷ്യം ആന്റിബോഡിയായി ഇമ്യൂണോഗ്ലോബിന് എയില്‍ കുറവു വരുത്തും. ഇൗ ആന്റിബോഡി പൊതുവേ ശരീരത്തിന് പ്രതിരോധം നല്കുന്ന ഒന്നാണ്. ദേഷ്യപ്പെടുമ്പോള്‍ ഇതില്‍ കുറവു വരുന്നതാണ് രോഗകാരണമാകുന്നത്. ഇതു പോലെ തന്നെ ദേഷ്യപ്പെടുന്നത് ലംഗ്സിന് ദോഷം വരുത്തുന്നു. ഇതിനാല്‍ തന്നെ ദേഷ്യം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന ഒന്നു കൂടിയാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how anger affects your health
Malayalam News from malayalam.samayam.com, TIL Network