ചിക്കന്‍ കറി വയ്ക്കുന്നിടത്ത് മത്തങ്ങയ്ക്ക് എന്ത് കാര്യം എന്നാണോ, ആദിവാസി വിഭവമായ മത്തന്‍ ചേര്‍ത്ത് നാടന്‍ ചിക്കന്‍ കറി പരീക്ഷിക്കാം
ചേരുവകള്‍
- നാടന്‍ ചിക്കന്‍- ഒരു കിലോ
- മത്തന്‍- തൊലികളഞ്ഞത് ഒരു കഷണം
- മഞ്ഞള്‍- ഇടിച്ചുപൊടിച്ചത് അര സ്പൂണ്‍
- ഉണ്ടമല്ലി- വറുത്ത്പൊടിച്ചത്- മൂന്ന് സ്പൂണ്‍
- ഉണക്ക കാന്താരി- ആവശ്യത്തിന്
- വെളുത്തുള്ളി- നാല്, അഞ്ച് അല്ലി
- ചെറിയ ഉള്ളി- ഒരു പിടി
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
ചേരുവകള്‍
ചിക്കന്‍ കഷണങ്ങളാക്കിയത് വൃത്തിയായി കഴുകി ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ അതിലേക്ക് മത്തന്‍ കഷണങ്ങളാക്കിയത് ചേര്‍ക്കാം. അതിലേക്ക് ചെറിയ ഉള്ളി, വെളുത്തുള്ളി, ഉണക്കകാന്താരി, മല്ലി എന്നിവ ഉരലില്‍ ചതച്ചത്, ഉപ്പ്, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് നന്നായി വേവിച്ചെടുക്കാം. ഉരലില്‍ ചതച്ചെടുത്ത ചേരുവകള്‍ കോഴിക്കറിക്ക് കൂടുതല്‍ രുചി നല്‍കും.
Content Highlights: Pumpkin with chicken tribal recipe