Sumayya P | Lipi | Updated: Aug 18, 2021, 3:32 PM
സ്കൂളുകള്‍ തുറക്കുമ്പോള്‍ 12 വയസ്സിന് മുകളിലുമുള്ള വിദ്യാര്‍ഥികള്‍ കൊവിഡ് നെഗറ്റീവ് പരിശോധനാഫലം ഹജരാക്കിയാല്‍ മതിയാകും
ഹൈലൈറ്റ്:
- വാക്സിനെടുത്തവരും അല്ലാത്തവരും സ്കൂള്‍ തുറക്കുന്ന വേളയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തണം
- 16 വയസ്സ് തികഞ്ഞ കുട്ടിക്ക് വാക്സിന് നല്കാന് രക്ഷിതാവ് തയ്യാറല്ലെങ്കില്‍ ആ കുട്ടിക്ക് സ്കൂളില്‍ വരാനാവില്ല
എന്നാല്‍ സ്കൂള്‍ ജീവനക്കാര്‍ രണ്ട് ഡോസ് വാക്സിന് നിര്‍ബന്ധമായും സ്വീകരിച്ചിരിക്കണം.
ആരോഗ്യപരമായ കാരണങ്ങളാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഇളവ് ഉള്ളവരെ മാത്രമേ ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കുകയുള്ളൂ. ഇവര്‍ക്ക് വാക്സിനേഷന് ഇളവ് അനുവദിക്കപ്പെട്ടതായുള്ള ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതോടൊപ്പം എല്ലാ ആഴ്ചയിലും ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കുകയും വേണം. വാക്സിനെടുത്തവരും അല്ലാത്തവരും സ്കൂള്‍ തുറക്കുന്ന വേളയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ആര്‍ടിപിസിആര്‍ പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Also Read: വിവാഹ പാര്‍ട്ടിയിലെ ഗായകനെ ചൊല്ലി തര്‍ക്കം; വിവാഹം തന്നെ വേണ്ടെന്ന് വച്ച് സൗദി ദമ്പതികള്‍
അതേസമയം, സ്കൂളുകളില്‍ പുതുതായി നിയമിതരായ ജീവനക്കാര്‍ക്ക് വാക്സിനേഷന് എടുക്കാന്‍ രണ്ടുമാസം സാവകാശം അനുവദിച്ചിട്ടുണ്ട്. 16 വയസ്സും അതില്‍ കൂടുതലുമുള്ള എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും കൊവിഡ് വാക്സിന് സ്വീകരിച്ചവരാണെങ്കില്‍ മാത്രമേ സ്കൂളില്‍ പ്രവേശനം അനുവദിക്കൂ എന്ന് അബൂദാബി അധികൃതര്‍ നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. 16 വയസ്സ് തികഞ്ഞ കുട്ടിക്ക് വാക്സിന് നല്കാന് രക്ഷിതാവ് തയ്യാറല്ലെങ്കില്‍ ആ കുട്ടിക്ക് സ്കൂളില്‍ വരാനാവില്ലെന്നും ഓണ്‍ലൈനായി പഠനം തുടരാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അതോടൊപ്പം സ്വകാര്യ സ്കൂളുകളിലെ 12 വയസ്സും അതില്‍ കൂടുതലും പ്രായമുള്ള മുഴുവന്‍ വിദ്യാര്‍ഥികളും രണ്ടാഴ്ചയിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് അബൂദാബി വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൂന്നിനും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമില്ല. ഈ പ്രായത്തിലുള്ളവര്‍ വാക്സിന് എടുത്തിട്ടില്ലെങ്കിലും അവര്‍ക്ക് സ്കൂളില്‍ വരാം. അതേസമയം, ദുബായില്‍ വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമല്ല. അതേസമയം, വാക്സിനെടുക്കാത്ത ജീവനക്കാര്‍ ഓരോ ആഴ്ചയും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് വ്യവസ്ഥ.
സുനന്ദ പുഷ്കർ കേസിൽ ശശി തരൂരിന് ആശ്വാസം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : covid vaccine not mandatory for students in sharjah
Malayalam News from malayalam.samayam.com, TIL Network