അബുദാബി> പ്രമുഖ വ്യവസായിയും തിരുവനന്തപുരം സ്വദേശിയുമായ ടി. ആർ. വിജയകുമാറിന് അബുദാബിയുടെ ഗോൾഡൻ വിസ. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ഗൾഫിലെ സാമൂഹിക സാംസകാരിക രംഗത്തു പ്രവർത്തിക്കുന്ന വിജയകുമാർ സയീദ് യൂസഫ് ഇബ്രാഹിം അൽ സാബിയിൽ നിന്ന്പ പത്ത് വർഷത്തെ ഗോൾഡൻ വിസ കൈപറ്റുകയായിരുന്നു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കാണ് യു.എ.ഇ. ഗോൾഡൻ വിസ നൽകാറുള്ളത്. നേരത്തെ കായികരംഗത്തെ ചില താരങ്ങൾക്കും യു.എ. ഇ. ഗോൾഡൻ വിസ നൽകിയിരുന്നു. നിക്ഷേപകർ, സംരംഭകർ, ഡോക്ടർമാർ, ശാസ്ത്രജ്ഞൻമാർ, കല സാംസ്കാരികമേഖലകളിൽ കഴിവുതെളയിച്ചവർ, കായികതാരങ്ങൾ, പി.എച്ച്ഡിക്കാർ, ഹൈസ്കൂൾ-യൂനിവേഴ്സിറ്റി വിദ്യാർഥികൾ എന്നിവർക്കാണ് ഗോൾഡൻ വിസ.നൽകുന്നത്. അഞ്ച്, പത്ത് വർഷങ്ങളാണ് ഗോൾഡൻ വിസയുടെ കാലാവധി.
നിക്ഷേപകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും എല്ലാ വിധത്തിലും അനിയോജ്യമായ അന്തരീക്ഷം യുഎഇയില്‍ ഒരുക്കുന്നതിന്റെ ഭാഗമായി ആണ് സർക്കാർ ഗോൾഡൻ വിസ അനുവദിച്ചിരിക്കുന്നത്.
ആദം ആൻഡ് ഈവ് സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ,സയീദ് അൽസാബി ടയർ ഫാക്ടറി ,റോയൽ പ്രിൻസ് ജനറൽ ട്രേഡിങ്ങ് തുടങ്ങി മുപ്പത്തി അഞ്ചോളം കമ്പിനികളുടെ ഉടമയും അൽ സാബി ഗ്രൂപ്പ് ചെയര്‍മാനുമാണ് വിജയകുമാർ.
ആതുരസേവന രംഗത്തും സാമൂഹിക രംഗത്തും വ്യകതി മുദ്ര പതിപ്പിച്ചിട്ടുള്ള വിജയകുമാറിൻറെ ബിസിനസ് പാർട്ണർ ഷെയ്ഖ് മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ഹംദാൻ അൽ നഹ്യാൻ ആണ്.
തിരുവനന്തപുരം കൊഞ്ചിറവിള മണക്കാട് സ്വാദേശിയായ ടി .ആർ വിജയകുമാറിന്റെ ഭാര്യ അംബികാദേവി. മക്കൾ വിമൽ, അമൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..