ഹൈലൈറ്റ്:
- 5.76 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്
- 57,655 പേർക്കായിരിക്കും മുഖ്യമന്ത്രിയുടെ ഓണസമ്മാനം ലഭിക്കുക
- 60 വയസിനു മുകളിലുള്ളവർക്കാണ് ധനസഹായം ലഭിക്കുക
“60 വയസ്സ് കഴിഞ്ഞ എല്ലാ പട്ടികവർഗ്ഗ വിഭാഗക്കാർക്കും ഓണസമ്മാനമായി 1000 രൂപ വീതം ലഭിക്കും. പട്ടികവർഗ്ഗ വിഭാഗത്തിലുള്ള 57,655 പേർക്കായിരിക്കും ഇത്തവണ മുഖ്യമന്ത്രിയുടെ ഓണസമ്മാനം ലഭിക്കുക. പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന അടിയന്തിരമായി ഈ ധനസഹായം അർഹരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.” മന്ത്രി വ്യക്തമാക്കി.
പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇനിയും എത്തപ്പെടേണ്ടവരും, സമൂഹത്തിന്റെ പ്രത്യേക കരുതലിന് അർഹതയുള്ളവരുമാണ് പട്ടികവർഗ്ഗ വിഭാഗക്കാർ . ഈ ഉത്സവനാളുകളിൽ ആ വിഭാഗത്തിലെ മുതിർന്ന പൗരൻമാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി
“മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി” 5.76 കോടി രൂപ അനുവദിച്ചിരിക്കുകയാണ് ഇപ്പോൾ, കെ രാധാകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പ്രതിസന്ധികളുടെ നടുവിലും സമൃദ്ധിയുടെ ഗൃഹാതുരത്വം പേറുന്ന ഓർമ്മകളുണർത്തുന്ന ഓണാഘോഷത്തിന് പോരായ്മകളരുതെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ എല്ലാ കുടുംബങ്ങൾക്കും ഓണക്കിറ്റും, ക്ഷേമ പെൻഷന് അർഹതയുള്ളവർക്ക് ഒരുമിച്ചു രണ്ട് മാസത്തെ പെൻഷനും നൽകുന്നത്. കൂടാതെ ക്ഷേമപെൻഷന്റെ പരിധിയിൽ വരാത്ത, മറ്റു തരത്തിൽ അർഹതയുള്ളവർക്ക് 1000 രൂപയുടെ പ്രത്യേക ധനസഹായവും സംസ്ഥാന സർക്കാർ ഈ നാളുകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്, മന്ത്രി പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala cm onam gift to all scheduled tribes above 60 years of age
Malayalam News from malayalam.samayam.com, TIL Network