ലൈംഗിക അധിക്ഷേപം നേരിട്ട ഹരിത പ്രവർത്തകർ പരാതി നൽകാൻ വൈകിയത് എന്താണെന്ന് നൂർബിന ചോദിച്ചു. ഹരിത ക്യാംപസ് സംഘടന മാത്രമാണെന്നും താൽക്കാലിക സംഘടനയാണെന്നും നൂർബിന പറയുന്നു.
നൂർബിന റഷീദ് |Facebook
ഹൈലൈറ്റ്:
- ലൈംഗികാതിക്രമം ഉണ്ടായാൽ ഉടൻ പ്രതികരിക്കണം
- പരാതിപ്പെടാൻ എന്തുകൊണ്ട് വൈകിയെന്ന് ചോദ്യം
- ഹരിത താൽക്കാലിക സംഘടന മാത്രം
‘ഹരിത വിവാദം’: നടപടിക്ക് മുമ്പ് വിശദീകരണം കേട്ടില്ലെന്ന് ഫാത്തിമ തഹ്ലിയ, മറുപടി വേണം
ഹരിത ലീഗിന് നൽകിയ പരാതിയെക്കുറിച്ച് അറിയില്ല. ലൈംഗിക അധിക്ഷേപം നേരിട്ട ഹരിത പ്രവർത്തകർ പരാതി നൽകാൻ വൈകിയത് എന്താണെന്ന് നൂർബിന ചോദിച്ചു. ലൈംഗികാധിക്ഷേപം ആര് നടത്തിയാലും ഉടൻ പ്രതികരിക്കണമെന്നും നടപടി വേഗത്തിൽ സ്വീകരിക്കണമെന്നും അവർ വ്യക്തമാക്കി.
ഇഎംഎസിന്റെ ആണഹന്തയ്ക്കെതിരെ പോരാടിയ ഗൗരിയമ്മയാണെന്റെ ഹീറോ; ലീഗ് നേതൃത്വത്തിനെതിരെ ഫാത്തിമ തഹ്ലിയ
അതേസമയം, മുസ്ലിം ലീഗിന്റെ വനിതാ വിദ്യാർത്ഥി സംഘടനയായ ഹരിതയെ മരവിപ്പിച്ചതിൽ വിഷമമുണ്ടെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. തങ്ങൾ വ്യക്തിപരമായും കുടുംബപരമായും വേട്ടയാടപ്പെടുകയാണെന്നും അവർ പറഞ്ഞു. ഔദ്യോഗികമായും വ്യക്തിപരമായും പ്രശ്നം പരിഹരിക്കാൻ നേതാക്കളോട് ആവശ്യപ്പെട്ടതാണ്. അത് നടക്കാതെ വന്നതോടെയാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നും അവർ പറഞ്ഞു.
ക്യാപ്റ്റന്‍ കണ്ണൂരില്‍ ചുവപ്പന്‍ സ്വീകരണം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : haritha issue noorbina rasheed response
Malayalam News from malayalam.samayam.com, TIL Network