ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനുമായി ദീർഘനാളത്തെ ബന്ധമുണ്ട്. മൂന്ന് ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യക്ക് അഫ്ഗാനിലുള്ളത്.
പ്രതീകാത്മക ചിത്രം |Reuters
ഹൈലൈറ്റ്:
- അഫ്ഗാനുമായി ഇന്ത്യയ്ക്ക് ദീർഘനാളത്തെ ബന്ധമുണ്ട്
- പാക്കിസ്ഥാനിലൂടെയുള്ള ചരക്ക് നീക്കം നിർത്തി
- മൂന്ന് ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യക്ക് അഫ്ഗാനിലുള്ളത്
ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഡോ അജയ് സഹായ് ആണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഹിന്ദി മുസ്ലീമുകളുടെ സല്യൂട്ട്’; അഫ്ഗാനിസ്ഥാന് പിടിച്ചെടുത്തതിന് താലിബാന് പിന്തുണയുമായി മുസ്ലീം ലോ ബോർഡ് അംഗം
അഫ്ഗാനിൽ നിന്നുള്ള ഇറക്കുമതി പാക്കിസ്ഥാനിലൂടെയായിരുന്നു. പാകിസ്ഥാനിലേക്കുള്ള ചരക്ക് നീക്കം താലിബാൻ നിർത്തിവെച്ചിരിക്കുന്നതിനാൽ ഫലത്തിൽ ഇറക്കുമതി നിലച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനുമായി ദീർഘനാളത്തെ ബന്ധമുണ്ട്. കൂടാതെ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനിൽ വലിയ നിക്ഷേപമാണുള്ളത്. 2021 ൽ അഫ്ഗാനിലേക്കുള്ള കയറ്റുമതി 835 ദശലക്ഷം ഡോളറിന്റേതാണ്. 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും നടത്തിയിട്ടുണ്ട്.
ഇന്ത്യയിൽ ജീവിക്കാൻ ഭയമുള്ളവർക്ക് അഫ്ഗാനിസ്ഥാനിലേക്ക് പോകാം: ബിജെപി എംഎൽഎ
മൂന്ന് ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യക്ക് അഫ്ഗാനിലുള്ളത്. കൂടാതെ 400 പദ്ധതികളും അഫ്ഗാനിൽ നടപ്പാക്കുന്നുണ്ട്. ഇതിൽ പലതിന്റെയും പ്രവർത്തനം മുന്നോട്ടു പോകവെയാണ് താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചടക്കിയിരിക്കുന്നത്.
പഞ്ചസാര, ഫാർമസ്യൂട്ടിക്കൽസ്, വസ്ത്രങ്ങൾ, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, ട്രാൻസ്മിഷൻ ടവറുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റിയയ്ക്കുന്നത്. ഉണങ്ങിയ പഴങ്ങൾ, ഉള്ളി അടക്കമുള്ളവയാണ് അഫ്ഗാനിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്.
പത്മനാഭന്റെ മണ്ണില്‍ ഓണവില്ല് ഒരുങ്ങുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : taliban stop exports imports from india
Malayalam News from malayalam.samayam.com, TIL Network