തന്റെ കായിക ജീവിതത്തിൽ പിടി ഉഷയെപ്പോലെ മികച്ചൊരു താരത്തെ കണ്ടിട്ടില്ലെന്ന് ഒഎം നമ്പ്യാർ പറഞ്ഞിട്ടുണ്ട്. പിടി ഉഷയുടെ പേരിലാണ് അദ്ദേഹം കൂടുതൽ പ്രശസ്തനായത്.
ഒ എം നമ്പ്യാർ
ഹൈലൈറ്റ്:
- 32 വർഷക്കാലം കോച്ചായി പ്രവർത്തിച്ചു
- പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു
- ഉഷയുടെ താരത്തിളക്കത്തിനു പിന്നിൽ ഒഎം നമ്പ്യാരുടെ പരിശീലനമായിരുന്നു
പക്ഷാഘാതത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായിരുന്നു അദ്ദേഹം. 1984 ലോസ്ഏഞ്ചൽസ് ഒളിമ്പിക്സിൽ ഉഷയുടെ കോച്ചായിരുന്നു അദ്ദേഹം. പിടി ഉഷയുടെ പേരിലാണ് അദ്ദേഹം കൂടുതൽ പ്രശസ്തനായത്.
പിടി ഉഷ ഒ എം നമ്പ്യാരോടൊപ്പം
1955 ൽ വ്യോമസേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒ എം നമ്പ്യാർ സർവ്വീസസിനെ പ്രധിനിധീകരിച്ച് നിരവധി ദേശീയ മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. കണ്ണൂരിൽ സ്പോർട്സ് സ്കൂളിൽ അധ്യാപകനായിരുന്നു. ഇവിടുത്തെ വിദ്യാർത്ഥിനിയായിരുന്നു ഉഷ. പിന്നീട് ഉഷയുടെ താരത്തിളക്കത്തിനു പിന്നിലെ സാന്നിധ്യം നമ്പ്യാരായിരുന്നു.
32 വർഷം കോച്ചായി അദ്ദേഹം പ്രവർത്തിച്ചു. തന്റെ കായിക ജീവിതത്തിൽ പിടി ഉഷയെപ്പോലെ മികച്ചൊരു താരത്തെ കണ്ടിട്ടില്ലെന്ന് ഒഎം നമ്പ്യാർ പറഞ്ഞിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : coach om nambiar passes away
Malayalam News from malayalam.samayam.com, TIL Network