ചര്‍മസംരക്ഷണത്തിന് ഡേ-നൈറ്റ് ക്രീമുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.ഇതെക്കുറിച്ചറിയൂ.
ഡേ ക്രീമെങ്കില്‍
നല്ല ഗുണമേന്മയുള്ള ഡേ ക്രീമെങ്കില്‍ ഇത് ചര്‍മത്തിനും മേക്കപ്പിനും ഇടിയില്‍ ഒരു സംരക്ഷണമായി പ്രവര്‍ത്തിയ്ക്കുന്നു. ഇത് ചര്‍മത്തിന് മോയിസ്ച്വറൈസേഷന്‍ നല്‍കുകയും ചെയ്യുന്നു. ഡേ ക്രീം തെരഞ്ഞെടുക്കുമ്പോള്‍ ഏതു തരം ചര്‍മം എന്നതിനൊപ്പം ചര്‍മത്തിന്റെ പ്രായം കൂടി പ്രധാനമാണ്. ഉദാഹരണത്തിന് 20കളില്‍ പ്രായമുള്ളവര്‍ ക്രീം തെരഞ്ഞെടുക്കുമ്പോള്‍ ചര്‍മത്തിന് മോയിസ്ചറൈസിംഗ് നല്കുന്ന തരം ക്രീം തെരഞ്ഞെടുക്കാം. മുപ്പതുകളില്‍ ആന്റി ഏജിംഗ് ഗുണം നല്കുന്ന തരം ക്രീം തെരഞ്ഞെടുക്കാം.
എണ്ണമയമുള്ള ചര്‍മം തെരഞ്ഞെടുക്കുമ്പോള്‍
ഇതു പോലെ തന്നെ എണ്ണമയമുള്ള ചര്‍മം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ വേണം. ഇത്തരം ചര്‍മമുള്ളവര്‍ ഡേ ക്രീം തെരഞ്ഞെടുക്കുമ്പോള്‍ മുഖക്കുരു തടയാന്‍ കഴിയുന്ന ആന്റി ബാക്ടീരിയല്‍ ടൈപ്പ് ക്രീം തെരഞ്ഞെടുക്കുക. ഇതു പോലെ തന്നെ അധികം എണ്ണമയമുളള ടൈപ്പ് ക്രീം വേണ്ട. അധികം കെമിക്കലുകള്‍ അടങ്ങിയ ക്രീമും ദോഷം വരുത്തുന്നവയാണ്.
നൈറ്റ് ക്രീമും
ചര്‍മത്തിന്റെ ആരോഗ്യത്തിന് നൈറ്റ് ക്രീമും ഏറെ നല്ലതാണ്. 28 ദിവസം കൂടുമ്പോള്‍ നമുക്കു പുതു ചര്‍മം ഉണ്ടാകുന്നു. ഇതിനാല്‍ തന്നെ ചര്‍മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന തരം, ചര്‍മ കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കും വിധം ക്രീം ഉപയോഗിയ്ക്കണം. രാത്രിയില്‍ ഉറങ്ങുമ്പോഴാണ് ചര്‍മത്തിന്റെ കേടു പാടുകള്‍ പരിഹരിക്കപ്പെടുന്നത്. ഇതിനാല്‍ തന്നെ ഇതിന് സഹായിക്കുന്ന വിധത്തിലെ നൈറ്റ് ക്രീമുകള്‍ ഉപയോഗിയ്ക്കുക തന്നെ വേണം. പ്രധാനമായും ചര്‍മത്തിന് മോയിസ്ചറൈസേഷന്‍ നല്കുന്ന വിധത്തിലുള്ള നൈറ്റ് ക്രീം ഉപയോഗിയ്ക്കുക. അതു പോലെ കഴിവതും കെമിക്കലുകള്‍ അടങ്ങാത്തവ.
സ്കിന്‍ റിപ്പയറിംഗ്
സ്കിന്‍ റിപ്പയറിംഗ്, ന്യൂട്രീഷന്‍, കൊളാജന്‍ ബൂസ്റ്റിംഗ്, ആന്റി ഏജിംഗ്, റീജ്യുവനൈസേഷന്, മോയിസ്ചറൈസേഷന്‍ എന്നീ ഗുണങ്ങള്‍ ഉളള തരം നൈറ്റ് ക്രീമുകള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. അതേ സമയം കെമിക്കലുകള്‍ കഴിവതും ഒഴിവാക്കി ചര്‍മത്തിന് ശ്വസിയ്ക്കാന്‍ സൗകര്യം നല്‍കും വിധത്തിലെ ക്രീമുകള്‍ തെരഞ്ഞെടുക്കുക. അധികം കട്ടിയുള്ള തരം ക്രീമുകള്‍ വേണ്ട. ഇവ കൂടുതലായി പുരട്ടുകയും വേണ്ട. ഇത്തരം ഗുണങ്ങളുള്ള ക്രീം പലതും നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാനും സാധിയ്ക്കും. പാലില്‍ ബദാംഅരച്ച് മുഖത്തു പുരട്ടൂ, ഒരാഴ്ച അടുപ്പിച്ച്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how to select day and night cream for skin
Malayalam News from malayalam.samayam.com, TIL Network