യാഥാർഥ്യബോധം ഉള്ള ഒരു സർക്കാരിനും ചെയ്യാൻ കഴിയാത്ത തെറ്റായ നടപടിയാണ് ഇത്. ദുരിതത്തിന്റെ കണ്ണുനീർ ദിവസവും കാണുന്ന ഭരണാധികാരികൾക്ക് എങ്ങനെ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നു എന്നത് മനസ്സിലാകുന്നില്ല, വിഡി സതീശൻ പറയുന്നു.
വിഡി സതീശൻ |Facebook
ഹൈലൈറ്റ്:
- തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യം
- സർക്കാരിന്റെ തീരുമാനം ആശ്ചര്യപ്പെടുത്തന്നു
- യാഥാർത്ഥ്യബോധം ഇല്ലെന്ന് കുറ്റപ്പെടുത്തൽ
കായിക പരിശീലകൻ ഒ എം നമ്പ്യാർ അന്തരിച്ചു
യാഥാർഥ്യബോധം ഉള്ള ഒരു സർക്കാരിനും ചെയ്യാൻ കഴിയാത്ത തെറ്റായ നടപടിയാണ് ഇത്. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി അതിസമ്പന്നരെ പോലും തകർത്തിരിക്കുകയാണ്. വ്യാപാര, സേവന, വ്യവസായ രംഗത്തുള്ള സംഘടിതവും അസംഘടിതവും ആയ മേഖലകൾ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ ഒക്കെ ദുരിതത്തിന്റെ കണ്ണുനീർ ദിവസവും കാണുന്ന ഭരണാധികാരികൾക്ക് എങ്ങനെ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നു എന്നത് മനസ്സിലാകുന്നില്ല, വിഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
‘സിനഡ് ചർച്ച ചെയ്യേണ്ടത് ഭൂമി ഇടപാടിലെ അഴിമതി’; സിറോ മലബാർ സഭയ്ക്കെതിരെ സത്യദീപം
ലക്ഷക്കണക്കിന് ആൾക്കാർ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്ന ഇക്കാലത്ത് എപിഎല്ലും, ബിപിഎല്ലുമൊക്കെ സാങ്കേതികത്വം മാത്രമാണ്. ജനങ്ങൾ ആത്മഹത്യ മുനമ്പിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ നടപടി ദുരിതമനുഭവിക്കുന്നവന്റെ മുതുകിൽ പിന്നെയും ഭാരം കെട്ടിവയ്ക്കുന്നതിന് തുല്യമാണ്. എത്രയും വേഗം ഈ തീരുമാനം സർക്കാർ പിൻവലിക്കണം, വിഡി സതീശൻ ആവശ്യപ്പെട്ടു.
അവഗണനയുടെ കാർമേഘമേറ്റ് കണ്ണുരിൻ്റെ ചെന്താരകം, പാർട്ടിക്ക് പുറത്താവുമോ പിജെ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : vd satheesan about kerala apl card holders post covid treatment
Malayalam News from malayalam.samayam.com, TIL Network