ഹൈലൈറ്റ്:
- യോഗത്തിൽ ഇടതു നേതാക്കളും
- ആംആദ്മി പാര്‍ട്ടിയ്ക്ക് ക്ഷണമില്ല
- യോഗത്തിന് സോണിയ ഗാന്ധി അധ്യക്ഷത വഹിക്കും
ബിജെപിയ്ക്കെതിരെ വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കുക എന്ന ലക്ഷ്യവുമായാണ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നിര്‍ണായക യോഗം നടക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ ഏകീകൃത നയം രൂപീകരിക്കാനും വിവിധ പ്രശ്നങ്ങളിൽ രാജ്യവ്യാപക പ്രതിഷേധം നടത്താനുമാണ് പാര്‍ട്ടികളുടെ ശ്രമം. എൻസിപി അധ്യക്ഷൻ ശരദ് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തുടങ്ങിയവര്‍ക്ക് യോഗത്തിലേയ്ക്ക് ക്ഷണമുണ്ട്. കൂടാതെ ഇടതുപാര്‍ട്ടികളും ബിഎസ്പിയും ആര്‍ജെഡിയും നാഷണൽ കോൺഫറൻസും യോഗത്തിൽ പങ്കെടുക്കും. അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് യോഗത്തിലേയ്ക്ക് ക്ഷണമില്ലന്നത് ശ്രദ്ധേയമാണ്.
Also Read: അഫ്ഗാനിസ്ഥാൻ പ്രതിസന്ധി; ബൈഡന്റെ ജനപിന്തുണ കൂപ്പുകുത്തി, കമലാ ഹാരിസിനെ പ്രസിഡന്റാക്കണമെന്ന് ആവശ്യം
പ്രതിപക്ഷം വിവിധ വിവാദവിഷയങ്ങളിൽ വലിയ പ്രതിഷേധമുയര്‍ത്തുകയും തുടര്‍ച്ചയായി ബഹളത്തിൽ മുങ്ങുകയും ചെയ്ത പാര്‍ലമെൻ്റ് മൺസൂൺകാല സമ്മേളനത്തിനു ശേഷമാണ് യോഗം നടക്കുന്നത്. പെഗാസസ് ഫോൺ ചോര്‍ത്തൽ, കൊവിഡ് 19 മഹാമാരിയ്ക്കെതിരായ പോരാട്ടം, കര്‍ഷക സമരം തുടങ്ങിയ വിവാദ വിഷയങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ ഒറ്റപ്പെടുന്ന സാഹചര്യം മുതലെടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
Also Read: ഇതു പോരാ, പെറ്റി കേസുകളുടെ എണ്ണം കൂട്ടാൻ പോലീസുകാർക്ക് ശബ്ദസന്ദേശം; ഡിസിപി ഐശ്വര്യ ദോഗ്രെ വിവാദത്തിൽ
മുൻപ് കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലും ബിജെപി വിരുദ്ധ നേതാക്കളെ ഒരുമിച്ചു കൂട്ടി അത്താഴവിരുന്ന് നല്‍കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ചു ചേര്‍ക്കാനുള്ള സോണിയ ഗാന്ധിയുടെ ശ്രമത്തെ കപിൽ സിബൽ സ്വാഗതം ചെയ്തിട്ടുമുണ്ട്. പ്രതിപക്ഷ മുന്നണി ശക്തിപ്പെടുത്തുന്നതോടൊപ്പം സംഘടനാ സംവിധാനം മെച്ചപ്പെടുത്താനുള്ള ശ്രമവും കോൺഗ്രസ് നടത്തുന്നുണ്ട്.
പഞ്ചായത്ത് പാതിവഴിയിൽ കൈ ഒഴിഞ്ഞു; നാട്ടൊരുമയിൽ ഓട്ടം തുടര്‍ന്ന് കൊവിഡ് സഹായവണ്ടി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : congress chief sonia gandhi to host crucial meeting of anti bjp leaders as opposition alliance 2024 gains momentum
Malayalam News from malayalam.samayam.com, TIL Network