Sumayya P | Samayam Malayalam | Updated: Aug 20, 2021, 12:19 PM
മാളുകൾ, റസ്റ്റാറൻറുകൾ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
സര്‍ക്കാര്‍ ഓഫീസുകളിലും, പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും പ്രവേശിക്കണമെങ്കില്‍ വാക്സിനേഷൻ നിര്‍ബന്ധമാണ്. സെപ്റ്റംബർ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തിൽ വരും. ഇതിന് പുറമെ മാളുകൾ, റസ്റ്റാറൻറുകൾ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
Also Read: ഖത്തറിലേക്ക് മരുന്നുകളുമായി വരുന്നവര്‍ക്ക് ജാഗ്രത വേണം; മുന്നറിയിപ്പുമായി എംബസി
മറ്റു രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് വരുന്നവര്‍ വിമാനത്താവളത്തിൽ നടക്കുന്ന പി.സി.ആർ പരിശോധനയിൽ പോസിറ്റിവാണെങ്കില്‍ മാത്രം ക്വാറൻറീന് ഇരിക്കണം. ഏഴു ദിവസത്തിന് ശേഷം മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു. പി.സി.ആർ പരിശോധനക്ക് വിധേയമായ ശേഷം ആയിരിക്കണം പുറത്തിറങ്ങേണ്ടത്. ആളുകള്‍ കൂട്ടം കൂടി നടക്കുന്ന പരിപാടികളില്‍ വാക്സിനേഷൻ നിർബന്ധമായിരിക്കും. നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്ഥാപനങ്ങളുടെ ചുമതലയിലുള്ളവർ കടുത്ത നടപടികള്‍ സ്വീകരിക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
പി കൃഷ്ണപിള്ളയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ച് സിപിഎം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : oman makes vaccination pcr test mandatory for entry
Malayalam News from malayalam.samayam.com, TIL Network