ഒരു ജീവിതം മുഴുവൻ ജീവിച്ചുതീർക്കുക എന്നത് വളരെ വിഷമം പിടിച്ച കാര്യമാണെന്ന് പലരും പറയാറുണ്ട്. കുട്ടികളായിരിക്കുേമ്പാൾ ജീവിതം വളരെ സുഗമമായി കടന്നുപൊയ്ക്കൊള്ളും. എന്നാൽ ആ മനോഹരമായ കുട്ടിക്കാലം കടന്ന് ഉത്തരവാദിത്തങ്ങളുടെ നടുവിലേക്കെത്തിയാൽ ജീവിതത്തിന്റെ ഒഴുക്ക് മാറും.
ജീവിതത്തിലെ സുന്ദര നിമിഷങ്ങളിലേക്ക് മടങ്ങാം
പക്ഷേ നിങ്ങളുടെ ജീവിതം അതേപടി തന്നെ നില നിർത്തണം എന്ന് ആർക്കാണ് നിർബന്ധം? നിങ്ങൾ ഇഷ്ടപ്പെടുന്നതെന്തെന്ന് കണ്ടെത്താനും അത്തരം രസകരമായ കാര്യങ്ങൾ ചെയ്യാനുമെല്ലാം നിങ്ങൾക്കു മുമ്പിൽ സാധ്യതകൾ തുറന്നു കിടക്കുന്നുണ്ട്.
അവ പരിഗണിക്കാതെ ജോലി മാത്രം ചെയ്യുന്നതിലൂടെ ജീവിതത്തിന്റെ രസം കെട്ടുപോവുകയും ജീവിതം ബോർ ആയി തോന്നുകയും ചെയ്യും. ഈ വിരസതകൾ നീക്കാനായി ഇക്കാര്യങ്ങൾ ചെയ്യാം.
നിങ്ങളുടെ ഇഷ്ടം എന്തെന്ന് സ്വയം ചിന്തിക്കുക:
തിരക്കുപിടിച്ച് ജീവിതം തള്ളി നീക്കുന്നതിനിടയിൽ നിങ്ങളുടെ ഇഷ്ടങ്ങൾ എന്താണെന്ന് സ്വയം തന്നെ ചിന്തിച്ച് കണ്ടെത്തുക. മുമ്പ് ചെയ്തിരുന്ന, സന്താഷിച്ചിരുന്ന മുഹൂർത്തങ്ങൾ ഏതാക്കെയായിരുന്നു എന്ന് ഒാർത്തെടുകുക. ആ കാര്യങ്ങളെല്ലാം എപ്പോഴും ചെയ്യാൻ കഴിയുന്നവ തന്നെയാണ് എന്ന് ഉറപ്പിക്കുക. ശേഷം ആ കാര്യങ്ങൾ വീണ്ടും ചെയ്ത് തുടങ്ങാം. നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ എന്തിനാണ് അടച്ചു പൂട്ടി വെക്കുന്നത്. ഇഷ്ടമുള്ള ഒാരോ കാര്യങ്ങളും വീണ്ടും ചെയ്ത് തുടങ്ങാം.
Also read: സിംഗിൾ പേരെന്റിങ് വെല്ലുവിളികൾ നിറഞ്ഞത്; മറികടക്കാൻ ചില കാര്യങ്ങൾ
ജോലി സമയം വെട്ടിക്കുറയ്ക്കുക:
നിങ്ങൾക്ക് കഴിയുമെങ്കിൽ, നിങ്ങളുടെ ജോലി സമയം ചെറുതായി ഒന്ന് വെട്ടി കുറക്കണം. കുറച്ച് മണിക്കൂറുകൾ ഇങ്ങനെ ലാഭിക്കാൻ ശ്രമിച്ചുകൂടേ… ദിവസം മുഴുവൻ നിങ്ങൾ ജോലിയിൽ മാത്രം ചെലവഴിച്ചാൽ എത്ര വിരസമായിരിക്കും കാര്യങ്ങൾ. നിങ്ങളുടെ കരിയർ പ്രധാനമാണ്, പക്ഷേ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും നഷ്ടപ്പെട്ടതായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, നല്ല മുഹൂർത്തങ്ങൾ പലതും നഷ്ടമാകുന്നു എന്ന് തോന്നുന്നുവെങ്കിൽ ജോലിയിൽനിന്ന് കുറച്ച് നേരമെങ്കിലും മാറിനിൽക്കൂ. നിങ്ങൾ സാധാരണയായി രണ്ട് മണിക്കൂർ വൈകി ജോലി തീർക്കുന്നതിന് പകരം അര മണിക്കൂർ നേരത്തെ പോയി കുറച്ച് സമയം നേരത്തേ ഇറങ്ങണം. ആ സമയം നിങ്ങളുടെ സന്തോഷ മുഹൂർത്തങ്ങൾക്കായി മാറ്റിവെക്കുക.
ജോലിയുടെ സമയം ഷെഡ്യൂൾ ചെയ്യാം:
നിങ്ങൾ ജോലി നാളേക്ക് മാറ്റിവെക്കാൻ ഒരിക്കലും ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ കുറച്ചുനേരത്തേക്ക് നമ്മൾ മാറ്റിവെച്ചതിന് ഇരട്ടി ജോലി പിറകെ വരും. അതുകൊണ്ട് അന്നന്നത്തെ ജോലി അതാതു ദിവസംതന്നെ ചെയ്ത് തീർക്കണം. അതിനാൽ നിങ്ങൾ ജോലികൾ കൈകാര്യം ചെയ്യുന്ന ദിവസങ്ങളും സമയവും കൃത്യമായി ഷെഡ്യൂൾ ചെയ്യണം. അത്തരം കാര്യങ്ങൾ ചെയ്യുന്നതിന് ഒരു പട്ടിക തയ്യാറാക്കി അതുപ്രകാരം പ്രവർത്തിക്കുന്നത് ഒരു പരിധി വരെ സഹായിക്കും. ഷെഡ്യൂൾ ചെയ്യുേമ്പാൾ നിങ്ങൾ ഫ്രീ ആയി ഇരിക്കുന്ന ഒന്നോ രണ്ടോ ദിവസങ്ങൾ ഷെഡ്യൂളിൽ നിർബന്ധമായും ഉൾപ്പെടുത്തണം. അത്തരത്തിൽ വേണം ഷെഡ്യൂൾ ചെയ്യാൻ.
പഴയ ചങ്ങാതിമാരുമായി ബന്ധം സ്ഥാപിക്കാം:
നിങ്ങളുടെ തിരക്ക് പിടിച്ച ജീവിതത്തിൽ ചില ചങ്ങാതിമാരുമായുള്ള ബന്ധം നിങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കാം. അവരുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ ശ്രമിക്കണം. അവർ എവിടെയാണെന്നും ഇപ്പോൾ എന്ത് ചെയ്യുന്നു എന്നെല്ലാം അറിയാം. അവരെ കണ്ടുമുട്ടാനുള്ള വഴികളും ആലോചിക്കാം. അത്തരം ബന്ധങ്ങൾ പുനസ്ഥാപികുക വഴി നിങ്ങളുടെ മൂഡ് തന്നെ മാറിയേക്കും. റിലാക്സ്ഡ് ആയ നിരവധി നിമിഷങ്ങൾ ഇതു വഴി നിങ്ങൾക്ക് കണ്ടെത്താൻ കഴിയും.
Also read: സൗഹൃദങ്ങൾക്ക് പരിധികളില്ല, പരിമിതിയും
ചില പുതിയ ഹോബികൾ തെരഞ്ഞെടുക്കാം:
പഴയ ഹോബികളിൽ ഒന്നിലും നിങ്ങൾ തൃപ്തനാവുന്നില്ലെങ്കിൽ പുതിയവ കണ്ടെത്താൻ ശ്രമിക്കണം. ആർട്ട് വർക്കുകളോ പാചകമോ അങ്ങനെ എന്തിലെങ്കിലും സന്തോഷം കെണത്താൻ ശ്രമിക്കണം. നിങ്ങൾക്ക് ഏറ്റവും സന്തോഷം നൽകുന്നതെന്താണെന്ന് കണ്ടുപിടിച്ച് അത് തുടരണം.
ഒറ്റയ്ക്കിരിക്കാം അൽപനേരം:
നമുക്കെല്ലാവർക്കും തനിച്ച് കുറച്ച് സമയം ആവശ്യമാണ്. എന്നാൽ മിക്കപ്പോഴും നമ്മൾ അതിനായി സമയം കണ്ടെത്തുന്നില്ല. വിശ്രമിക്കാനും ഒറ്റയ്ക്ക് ആസ്വദിക്കാനും നിങ്ങൾ സമയം ഷെഡ്യൂൾ ചെയ്യണം. നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം അന്ന് ചെയ്ത് തീർക്കാം. നിങ്ങളുടെ സമയം മാത്രം ആസ്വദിച്ച് നിങ്ങളുടെ ജീവിതത്തിൽ വീണ്ടും സന്തോഷം കണ്ടെത്താൻ ശ്രമിക്കണം.
ഫാന്റസി വേൾഡിൽ അൽപ്പ നേരം:
നമുക്കെല്ലാവർക്കും അങ്ങനെ ഒരു സമയമുണ്ട്. ചിലപ്പോൾ കുട്ടികെളപ്പോലെ ആകാൻ തോന്നും. ചിലർക്ക് നീന്തൽ കുളങ്ങളിൽ നീന്തി രസിക്കുന്നതാകും ഇഷ്ടം, ചിലർക്ക് ഡ്രൈവ് ചെയ്ത് വെറുതേ പോകുന്നതും. എത്ര രസകരമായ നിമിഷങ്ങളാവും അവയെല്ലാം. പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെയൊന്നും ചെയ്യാത്തത്? ഇനി മടിച്ച് നിൽക്കാതെ നിങ്ങൾ നിങ്ങളെത്തന്നെ അമ്യൂസ് ചെയ്ത് തുടങ്ങൂ, അത് നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കും.
പ്രാദേശിക ക്ലബ്ബുകളിൽ ചേരാം:
നിങ്ങൾക്ക് ചുറ്റും ധാരാളം ക്ലബുകളും കൂട്ടായ്മകളുമുണ്ടാകും. പക്ഷേ ഒന്നിലും ചേരാൻ സമം ഉണ്ടാവില്ല. പക്ഷേ ഇനി അങ്ങനെ വേണ്ട. ചുറ്റുമുള്ള ക്ലബുകളിൽ ചേർന്ന് അവരുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാവാം. ഇതുവഴി ധാരാളം ആളുകളെ അടുത്തറിയും. ചില ക്ലബ്ബുകളിൽ നിങ്ങൾ ശരിക്കും ആസ്വദിച്ചേക്കാവുന്ന പുതിയ ഹോബികൾ കണ്ടെത്തും. പുതിയ നല്ല സൗഹൃദങ്ങൾ തുടങ്ങും.
മാസത്തിൽ രണ്ടുതവണ ഔട്ടിങ് ആവാം:
ജോലിത്തിരക്കുകളിൽ നിന്ന് അവധിയെടുത്ത് മാസത്തിൽ രണ്ടു തവണയെങ്കിലും പുറത്ത് പോകാൻ ശ്രമിക്കണം. നിങ്ങളുടെ ചങ്ങാതിമാരെ കണ്ടുമുട്ടുകയും കുറച്ച് സമയം ചെലവഴിക്കുകയും വേണം. വിരസമായ ജീവിതത്തിന് അർഥമുണ്ടാകാനും സന്തോഷമുണ്ടാകാനും ഇങ്ങനെ ഒരുപാട് മാർഗങ്ങളുണ്ട്. ഇത് നിങ്ങളെ എന്നും വിവേകത്തോടെ നിലനിൽക്കാൻ സഹായിക്കും. ഇനി ജീവിതം ആനന്ദകരമാക്കി മാറ്റാം…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : simple tips to stay happy and peaceful in your life
Malayalam News from malayalam.samayam.com, TIL Network