കുവൈറ്റില്‍ സിവില്‍ ഐഡി ഇല്ലാത്തവര്‍ അഥവാ റെസിഡന്‍സി വിസ ഇല്ലാത്തവര്‍ കുവൈറ്റിലെത്തിയ ശേഷം ലോക്കല്‍ മൊബൈല്‍ നമ്പര്‍ എടുത്ത് ശെലോനിക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കാണക്കുന്ന സത്യവാംഗ്മൂലം സമര്‍പ്പിക്കണം.
ശെലോനിക് ആപ്പില്‍ മുന്‍കൂര്‍ രജിസ്ട്രേഷന്
വാക്സിന് എടുത്തവരായാലും അല്ലെങ്കിലും റസിഡന്‍സി വിസ ഉള്ളവരായാലും അല്ലെങ്കിലും കുവൈറ്റിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാരും പ്രവാസികളും ശെലോനിക് ആപ്പില്‍ മുന്‍കൂട്ടി യാത്ര രജിസ്റ്റര്‍ ചെയ്യണമെന്നതാണ് വ്യവസ്ഥകളിലൊന്ന്. എന്നാല്‍ കുവൈറ്റില്‍ സിവില്‍ ഐഡി ഇല്ലാത്തവര്‍ അഥവാ റെസിഡന്‍സി വിസ ഇല്ലാത്തവര്‍ കുവൈറ്റിലെത്തിയ ശേഷം ലോക്കല്‍ മൊബൈല്‍ നമ്പര്‍ എടുത്ത് ശെലോനിക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കാണക്കുന്ന സത്യവാംഗ്മൂലം സമര്‍പ്പിക്കണം. 72 മണിക്കൂറിനകം നടത്തിയ പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതും പൊതു നിബന്ധനയാണ്.
വാക്സിന് എടുത്തവര്‍ക്ക് ഹോം ക്വാറന്റൈന്
കുവൈറ്റില്‍ അംഗീകരിക്കപ്പെട്ട വാക്സിന് എടുത്ത സിവില്‍ ഐഡി ഉള്ളവരും ഇല്ലാത്തവരും കുവൈറ്റില്‍ എത്തിയ ശേഷം ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. എന്നാല്‍ വേഗത്തില്‍ ഹോം ക്വാറന്റൈന് അവസാനിപ്പിക്കണം എന്നുള്ളവര്‍ പിസിആര്‍ ടെസ്റ്റ് നടത്തണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ അതുമുതല്‍ ഹോം ക്വാറന്റൈന് അവസാനിപ്പിക്കാം. കുവൈറ്റില്‍ റെസിഡന്‍സ് വിസ ഇല്ലാത്തവരും വാക്സിന് എടുത്തവരുമായ യാത്രക്കാര്‍ കുവൈറ്റിലെത്തി 24 മണിക്കൂറിനകം പിസിആര്‍ ടെസ്റ്റ് നടത്തണം.
വാക്സിന് എടുക്കാത്തവര്‍ക്കുള്ള ക്വാറന്റൈന്
തീരെ വാക്സിന് എടുക്കാത്തവരോ ഭാഗികമായി മാത്രം വാക്സിന് എടുത്തവരോ ആണെങ്കില്‍ അവര്‍ക്ക് ഏഴു ദിവസത്തെ സ്ഥാപന ക്വാറന്റൈനും അതിനു ശേഷം ഏഴു ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാണ്. ഇവര്‍ കുവൈറ്റില്‍ എത്തിയ ശേഷം ആദ്യ ദിവസവും ആറാം ദിവസവും പിസിആര്‍ ടെസ്റ്റ് നടത്തണം. ഇതിനുള്ള ചെലവ് സ്വന്തമായി വഹിക്കണം. മുസാഫിര്‍ ആപ്പ് വഴിയാണ് പരിശോധനാ ഫീസ് അടയ്ക്കേണ്ടതെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, വാക്സിന് എടുക്കാത്ത വീട്ടുവേലക്കാര്ക്ക് ഈ നിബന്ധനകള്‍ ബാധകമല്ല. എന്നാല്‍ അവരുടെ യാത്രാ വിവരങ്ങള്‍ ഗൃഹനാഥന് ബില്‍സലാമ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം.
അംഗീകാരമില്ലാത്ത വാക്സിന് എടുത്തവര്‍ക്ക് മൂന്നാം ഡോസ്
ഫൈസര്‍ ബയോണ്‍ടെക്, ഓക്സ്ഫോര്‍ഡ് ആസ്ട്രസെനെക്ക, മൊഡേണ എന്നീ വാക്സിനുകളുടെ രണ്ട് ഡോസുകള്‍, അല്ലെങ്കില്‍ ജോണ്സണ് ആന്റ് ജോണ്സന് വാക്സിനിന്റെ ഒരു ഡോസ് എന്നിവ എടുത്തവരെയാണ് വാക്സിനേറ്റ് ചെയ്യപ്പെട്ടവരായി കണക്കാക്കുകയുള്ളൂ. എന്നാല്‍ കുവൈറ്റ് അംഗീകാരം നല്‍കിയിട്ടിലാത്ത വാക്സിനുകളായ സിനോഫാം, സിനോവാക്, സ്പുട്നിക് വി എന്നിവ സ്വീകരിച്ചിട്ടുള്ളവര്‍ കുവൈറ്റ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു വാക്സിന്റെ ഒരു അധിക ഡോസ് സ്വീകരിച്ച് കൊണ്ട് കുവൈറ്റില്‍ പ്രവേശിക്കാം. കുവൈറ്റില്‍ നിന്ന് വാക്സിന് എടുത്തവരാണെങ്കില്‍ ഇമ്മ്യൂണ്‍ ആപ്പിലോ കുവൈറ്റ് മൊബൈല്‍ ഐഡി ആപ്പിലോ ആണ് ഇതിനുള്ള തെളിവ് കാണിക്കേണ്ടത്. കുവൈറ്റിന് പുറത്തു വച്ച് വാക്സിന് എടുത്തവരാണെങ്കില്‍ അവരുടെ വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ പോസ്പോര്‍ട്ടിലെ പേര്, സ്വീകരിച്ച വാക്സിന്, തീയതി, സ്ഥലം, ക്യുആര്‍ കോഡ് എന്നിവ ഉണ്ടായിരിക്കണം. ക്യുആര്‍ കോഡ് ഇല്ലെങ്കില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : new directions for travel to kuwait
Malayalam News from malayalam.samayam.com, TIL Network