ഹൈലൈറ്റ്:
- സംഭവം യുപിയിൽ
- പോലീസ് അന്വേഷണം തുടങ്ങി
- പോലീസുകാര്‍ക്ക് പരിക്ക്
തോക്കുമായി കടന്ന രണ്ടംഗ സംഘത്തെ കണ്ടെത്താനായി പോലീസ് അഞ്ച് സംഘങ്ങളായി അന്വേഷണം തുടങ്ങി. ഇൻസാസ് നിര്‍മിച്ച ഓട്ടോമാറ്റിക് റൈഫിളാണ് കള്ളന്മാര് മോഷ്ടിച്ചത്. തോക്ക് അതിവേഗം കണ്ടെത്താനായി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും അന്വേഷണം നടത്തുന്നുണ്ട്.
Also Read: അഫ്ഗാനിൽ ഇനി ശരീയത്ത് നിയമം മാത്രം; സ്വവര്‍ഗപ്രണയത്തിന് കടുത്ത ശിക്ഷ; നിയമങ്ങൾ ഇങ്ങനെ
ഹൈവയ്ക്ക് സമീപമുള്ള ഒരു കടയുടെ പൂട്ട് മോഷ്ടാക്കള്‍ കുത്തിത്തുറക്കാൻ ശ്രമിച്ചെന്നും ഇവരെ പോലീസ് സംഘം നേരിടുകയായിരുന്നുവെന്നുാമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. രണ്ട് പോലീസുകാര്‍ ചേര്‍ന്നായിരുന്നു മോഷ്ടാക്കളെ നേരിട്ടത്. മൽപ്പിടുത്തത്തിനിടെ കോൺസ്റ്റബിള്‍മാരായ രവി കുമാറിൻ്റെയും അഭിഷേക് പ്രതാപ് സിങിൻ്റെയും പിടിയിൽ നിന്ന് മോഷ്ടാക്കള്‍ രക്ഷപെടുകയും സ്ഥലത്തു നിന്ന് കടന്നു കളയുകയുമായിരുന്നു. എന്നാൽ ഈ പിടിവലിയ്ക്കിടെ അഭിഷേക് സിങിൻ്റെ കൈവശമുണ്ടായിരുന്ന റൈഫിള്‍ മോഷ്ടാക്കളിൽ ഒരാള്‍ കൈവശപ്പെടുത്തുകയായിരുന്നു.
Also Read: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; തിരുവോണദിനത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
കടയുടെ പൂട്ടു പൊളിക്കാൻ ഉപയോഗിച്ച കമ്പി ഉപയോഗിച്ചും മോഷ്ടാക്കള്‍ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു. ഇതിനു ശേഷം ഉടൻ തന്നെ സംഘം പരിസരത്തു നിര്‍ത്തിയിട്ടിരുന്ന കാറിൽ കയറി രക്ഷപെടുകയായിരുന്നു.
സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ പൂര്‍ണമായു സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രതികളെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും കാസ്ഗഞ്ച് എസ്പി ബോത്രെ രോഹൻ വ്യക്തമാക്കി. ഉടൻ തന്നെ പ്രതികളെ പിടികൂടാൻ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഒന്നാം ഓണം… ഉത്രാട പാച്ചിലിൽ മലയാളികൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : robbers fled with rifle of up police officer who tried to stop breaking opening a store
Malayalam News from malayalam.samayam.com, TIL Network