വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവാസ്ഥാ വകുപ്പ്. നാളെ മൂന്ന് ജില്ലകളിലും മറ്റന്നാൾ അഞ്ച് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഫയൽ ചിത്രം (TNN)
ഹൈലൈറ്റ്:
- ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
- നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
- കേരള തീരത്ത് മത്സ്യബന്ധനത്തിനു തടസമില്ല
യെല്ലോ അലേർട്ട്
- 21-08-2021: പത്തനംതിട്ട, ഇടുക്കി, മലപ്പുറം
- 22-08-2021: കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്
70 ലക്ഷം നേടിയത് ആര്? നിര്‍മല്‍ NR 238 ലോട്ടറി ഫലം അറിയാം
കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രത്യേക ജാഗ്രത നിർദേശം
ഇന്ന മുതൽ ചൊവ്വാഴ്ച വരെ തെക്ക്-പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
Also Read : വേട്ടയാടിയാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ല; ‘തെരഞ്ഞെടുപ്പ് തോറ്റതിന് കള്ളക്കേസ്’; ഉണ്ണാവൃതവുമായി കാപ്പൻ
കേരളത്തിന്റെ കലാരൂപങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ ടൂറിസം വകുപ്പ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : heavy rain expected in kerala yellow alert in idukki malappuram districts
Malayalam News from malayalam.samayam.com, TIL Network