ഇഞ്ചിച്ചായയിൽ ഉയർന്ന അളവിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയെല്ലാം ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് ഉപയോഗിച്ചു ഉണ്ടാക്കിയെടുക്കുന്ന ഈ ചായ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും .
കാൻസർ
ആന്റിഓക്സിഡന്റുകളുടെ ശക്തികേന്ദ്രമായി ഇഞ്ചി കണക്കാക്കപ്പെടുന്നു. നമ്മുടെ ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുന്നത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ഫലപ്രദമായി കുറയ്ക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിൽ ഒരു ഫ്രീ റാഡിക്കൽ ഉണ്ടാകുമ്പോൾ ഓക്സിഡേറ്റീവ് സമ്മർദ്ദം ഉണ്ടാകുന്നു. വ്യത്യസ്ത ഘടകങ്ങളോടൊപ്പം ശരീരത്തിന്റെ മെറ്റബോളിസത്താൽ രൂപം കൊള്ളുന്ന വിഷ പദാർത്ഥങ്ങളാണ് ഫ്രീ റാഡിക്കലുകൾ. ഇവയെ ഉന്മൂലനം ചെയ്തില്ലെങ്കിൽ, ഇത് കോശങ്ങളുടെ തകരാറിന് കാരണമാവുകയും അത് ഒടുവിൽ കാൻസറിലേക്ക് നയിക്കുകയും ചെയ്യും. ഒരു വ്യക്തിയുടെ ഭക്ഷണക്രമത്തിൽ ഇഞ്ചി ഉൾപ്പെടുത്തുമ്പോൾ, ഇത് ഈ ദൂഷ്യ ഘടകങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുകയും അതുവഴി കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
അമിതവണ്ണം തടയാൻ
അമിതവണ്ണം തടയാൻ ഈ ചായ വളരെയധികം സഹായകമാണ്.അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ദിവസേനയുള്ള നിങ്ങളുടെ ഡയറ്റിലേക്ക് ഇഞ്ചിച്ചായ കുടി ചേർക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇത് സഹായിക്കും.പകൽ സമയങ്ങളിൽ എപ്പോഴെങ്കിലും ഇഞ്ചിച്ചായ കുടിക്കുന്നത് ദഹന പ്രക്രയയെ മികച്ച രീതിയിൽ സഹായിക്കും. ദഹന പ്രക്രിയ എളുപ്പത്തിലായാൽ ശരീരവണ്ണം താനേ കുറയുമെന്നത് സത്യമാണ്.
ഗർഭിണി
ഗർഭിണികൾക്ക് തങ്ങളുടെ ഗർഭകാല വേളകളിൽ പലപ്പോഴും ഉണ്ടാകാറുള്ള ഓക്കാനം, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങളെ നേരിടാൻ സഹായിക്കുന്ന ഏറ്റവും മികച്ച ഒരു പോംവഴിയാണ് ഇത്. പ്രകൃതിദത്തമായ ചേരുവ ആയതുകൊണ്ടുതന്നെ ശരീരത്തിന് ഒരു വിധത്തിലുമുള്ള പാർശ്വഫലങ്ങളും ഉണ്ടാകാൻ സാധ്യതയില്ല. യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന മോഷൻ സിക്നസ് സംബന്ധമായ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ് ഇത്. ഒരു കപ്പ് ഇഞ്ചിച്ചായ കുടിക്കുന്നത് വഴി യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ഓക്കാനം, ഛർദ്ദി എന്നിവയെ തടയാൻ സാധിക്കുന്നു.മാത്രമല്ല, ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദന ഒഴിവാക്കാനും ഇത് സഹായിക്കും.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് ഇഞ്ചിച്ചായ . ഇതിൽ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, പലതരം ആന്റിഓക്സിഡന്റുകൾ എന്നിവയെല്ലാം രോഗപ്രതിരോധ ശേഷിക്ക് കരുത്ത് പകരാൻ സഹായിക്കുന്നു. പല രോഗങ്ങളെയും സ്വാഭാവികമായി തന്നെ നേരിടാനും ശക്തമായ പ്രതിരോധ വലയം സൃഷ്ടിക്കാനും ഇതുവഴി ശരീരത്തിന് സാധിക്കുന്നു. അണുബാധകളും പകർച്ചവ്യാധികളും ഒക്കെ ശരീരത്തിത്തെ പിടി കൂടാതിരിക്കാൻ ശീലം ആക്കാവുന്ന ഏറ്റവും നല്ല മാർഗമാണിത്.
വായിൽ
ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന സജീവ സംയുക്തമായ ജിഞ്ചെറോൾസ് വായയെ സംരക്ഷിക്കുന്നതിനും വായിലെ ബാക്ടീരിയകളുടെ വളർച്ച തടയുന്നതിനും പേരുകേട്ടതാണ്. വായിൽ ഈ ബാക്ടീരിയയുടെ വളർച്ചയും വ്യാപനവും ഗുരുതരമായ മോണരോഗമായ പീരിയോന്റൽ രോഗത്തിന്റെ വളർച്ചയ്ക്ക് കാരണമാകും. ഇഞ്ചി മോശപ്പെട്ട ബാക്ടീരിയയെ ഉന്മൂലനം ചെയ്യുക മാത്രമല്ല, പല്ലിന് തിളക്കം നൽകുകയും ചെയ്യും.
ടൈപ്പ് 2 പ്രമേഹം
ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികൾക്ക് 12 ആഴ്ചകളായി 1600 മില്ലിഗ്രാം ഇഞ്ചി പൊടി ദിവസവും കൊടുക്കുകയും, അവരുടെ മൊത്തം കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയുകയും അവരുടെ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തു എന്ന് കണ്ടെത്തുകയുണ്ടായി. ഇതിനർത്ഥം ഇഞ്ചി നിങ്ങൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുക മാത്രമല്ല, ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിനും ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : why should you drink one cup ginger tea daily
Malayalam News from malayalam.samayam.com, TIL Network