Sumayya P | Lipi | Updated: Aug 20, 2021, 4:02 PM
രണ്ട് ഡോസ് വാക്സിനെടുത്ത് ചുരുങ്ങിയത് 28 ദിവസം കഴിഞ്ഞവര്‍ പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നതോടെയാണ് അല്‍ ഹുസ്ന് ആപ്പില്‍ പച്ച സ്റ്റാറ്റസ് തെളിയുക.
Also Read: സൗദിയില്‍ മുതിര്‍ന്ന ക്ലാസ്സുകള്‍ 29ന് തന്നെ തുടങ്ങും; പ്രൈമറി ക്ലാസ്സുകള്‍ നവംബര്‍ ഒന്നു മുതല്‍
രണ്ട് ഡോസ് വാക്സിനെടുത്ത് ചുരുങ്ങിയത് 28 ദിവസം കഴിഞ്ഞവര്‍ പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നതോടെയാണ് അല്‍ ഹുസ്ന് ആപ്പില്‍ പച്ച സ്റ്റാറ്റസ് തെളിയുക. അടുത്ത 30 ദിവസത്തേക്ക് ഇതിന് കാലാവധിയുണ്ടാകും. അതേസമയം, ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിന് എടുക്കുന്നതില്‍ നിന്ന് ഇളവ് നല്‍കപ്പെട്ടിട്ടുള്ളവര്‍ പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായാല്‍ അല്‍ ഹുസ്ന് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് തെളിയും. എന്നാല്‍ ഇതിന് ഏഴ് ദിവസം മാത്രമേ കാലാവധിയുണ്ടാവൂ. 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പിസിആര്‍ പരിശോധന നടത്താതെ തന്നെ ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കും.
ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിനായി വിപുലമായ സംവിധാനങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ ഒരു മാസമായി നിലനില്‍ക്കുന്ന രാത്രി സഞ്ചാര വിലക്ക് ഇന്നലെ മുതല്‍ ഒഴിവാക്കിയിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : green status on alhosn app needed to enter public places
Malayalam News from malayalam.samayam.com, TIL Network