ഹൈലൈറ്റ്:
- സോമനാഥ് ക്ഷേത്രത്തിൽ 100 കോടിയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
- ഭീകരതയ്ക്കെതിരെ പ്രധാനമന്ത്രി
- താലിബാൻ മുന്നേറ്റത്തിനിടെ മോദിയുടെ പ്രതികരണം
“വിനാശകാരികളായ ശക്തികളും ആശയങ്ങളും ഭീകരത കൊണ്ട് സാമ്രാജ്യമുണ്ടാക്കാൻ ശ്രമിക്കുകയാണ്. കുറച്ചു കാലത്തേയ്ക്ക് അവര്‍ക്ക് അത് സാധിച്ചേക്കാം, എന്നാൽ അവ നിലനിൽക്കില്ല. മനുഷ്യരെ അധികകാലം അടിച്ചമര്‍ത്താൻ അവര്‍ക്ക് സാധിക്കില്ല.” പ്രധാനമന്ത്രി പറഞ്ഞു. സോമനാഥ് ക്ഷേത്രം നശിപ്പിച്ച മുഗള്‍ ഭരണാധികാരികളെപ്പറ്റിയാണ് പ്രധാനമന്ത്രി പരോക്ഷമായി പരാമര്‍ശിച്ചതെന്നാണ് ബിസിനസ് ലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓരോ തവണയും ക്ഷേത്രം തകര്‍ക്കപ്പെട്ടപ്പോഴും ക്ഷേത്രം പുനര്‍നിര്‍മിക്കുന്ന ജോലി തുടര്‍ന്നു കൊണ്ടേയിരുന്നുവെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. 100 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ക്ഷേത്രത്തോടു അനുബന്ധിച്ച് നടത്തുന്നത്. വിര്‍ച്വൽ രൂപത്തിലായിരുന്നു പരിപാടിയുടെ ഉത്ഘാടനം.
Also Read: അഫ്ഗാനിൽ ഇനി ശരീയത്ത് നിയമം മാത്രം; സ്വവര്‍ഗപ്രണയത്തിന് കടുത്ത ശിക്ഷ; നിയമങ്ങൾ ഇങ്ങനെ
അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം പിന്മാറിയതോടെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കുകയും താലിബാൻ അധികാരം സ്ഥാപിക്കുകയും ചെയ്തതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അഫ്ഗാനിസ്ഥാനിലെ പുതിയ സ്ഥിതിവിശേഷത്തെ ഇന്ത്യ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
Also Read: കട കുത്തിത്തുറന്ന കള്ളന്മാരെ നേരിട്ടു; പോലീസുകാരൻ്റെ തോക്കുമായി മോഷ്ടാക്കൾ കടന്നു
ചരിത്രത്തിൽ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വര്‍ത്തമാന കാലത്തെ മെച്ചപ്പെടുത്തുന്നതായിരിക്കണം നമ്മുടെ ചിന്തകള്‍ എന്നു പ്രധാനമന്ത്രി പറഞ്ഞു. ഇങ്ങനെയാണ് നാം ഭാവി കെട്ടിപ്പടുക്കേണ്ടത്. ഇന്ത്യയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ ആശയങ്ങളും അതിര്‍ത്തികളും മാത്രമല്ല, പോയ കാലം കൂടി പരിഗണിക്കണമെന്നും അത്തരത്തിൽ ഭാവിയുടെ ഇന്ത്യ പടുതുയര്ത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സെപ്ടിക് ടാങ്കിൽ വീണ പോത്തിനെ രക്ഷിച്ചു; മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : pm narendra modi says empires built through terrorist cant last long
Malayalam News from malayalam.samayam.com, TIL Network