മെസ്സേജുകൾക്ക് 90 ദിവസത്തേക്കുള്ള സമയപരിധി ക്രമീകരണം വാട്സ്ആപ്പ് പരീക്ഷിക്കുന്നതായാണ് വിവരം
വാട്സ്ആപ്പ് ഈ അടുത്താണ് ഡിസ്സപ്പിയറിങ് മെസ്സേജിനൊപ്പം “വ്യൂ വൺസ്” ഫീച്ചറും അവതരിപ്പിച്ചത്. അതിനു പുറകെ ഇപ്പോഴിതാ പുതിയ ഓപ്ഷൻ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കമ്പനി. മെസ്സേജുകൾക്ക് 90 ദിവസത്തേക്കുള്ള സമയപരിധി ക്രമീകരണം വാട്സ്ആപ്പ് പരീക്ഷിക്കുന്നതായാണ് വിവരം. ഉപയോക്താക്കൾ നിശ്ചയിക്കുന്ന നിശ്ചിത സമയത്തിനു ശേഷം മെസ്സേജുകൾ തനിയെ അപ്രത്യക്ഷമാകും.
24 മണിക്കൂർ, ഏഴ് ദിവസം, 90 ദിവസം എന്നിങ്ങനെയാണ് സമയം ക്രമീകരിക്കാൻ കഴിയുക. എന്നാൽ ഉപയോക്താക്കൾക്ക് ഇഷ്ടപ്രകാരം സമയം നിശ്ചയിക്കാനുള്ള ഓപ്ഷൻ കമ്പനി നൽകുന്നില്ല. ടെലഗ്രാമിലും സിഗ്നൽ ആപ്പിലും ഈ സൗകര്യം ലഭ്യമാണ്.
നിങ്ങൾ ഡിസ്സപ്പിയറിങ് മെസ്സേജ് ഫീച്ചർ ഓൺ ചെയ്യുകയാണെങ്കിൽ വാട്സ്ആപ്പ് ചാറ്റിൽ അത് കാണിക്കും. ഇത്ര ദിവസത്തിനു ശേഷം മെസ്സേജുകൾ ഇല്ലാതാകും എന്നും അതിൽ ഉണ്ടാവും.
ഭാവിയിൽ വരൻ ഇരിക്കുന്ന അപ്ഡേറ്റുകളിൽ ഇത് ഉണ്ടാകും എന്നാണ് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. വാട്സാപ്പിന്റെ 2.21.9.6 ആൻഡ്രോയിഡ് ബീറ്റ വേർഷനിലാണ് നിലവിൽ ഫീച്ചർ കണ്ടെത്തിയത്.
Also read: WhatsApp tip: വാട്സ്ആപ്പ് ചാറ്റുകൾ ഒളിച്ചുവയ്ക്കണോ? വഴിയുണ്ട്
ഇനി നിങ്ങൾക്ക് അറിയില്ലെങ്കിൽ, ഒരു മെസ്സേജ് അപ്രത്യക്ഷമാകുന്നതിന് മുൻപ് നിങ്ങൾ മെസ്സേജുകൾ ബാക്കപ്പ് ചെയ്യുകയാണെങ്കിൽ ഡിസ്സപ്പിയറിങ് മെസ്സേജും ബാക്കപ്പിൽ ഉൾപ്പെടും. എന്നാൽ ബാക്കപ്പിൽ നിന്നും പുനസ്ഥാപിക്കുമ്പോൾ അത് ഡിലീറ്റ് ആയി പോകും.
സമയപരിധി നിശ്ചയിറച്ചിരിക്കുന്ന ഫോണിൽ ആ സമയം വാട്സ്ആപ്പ് തുറന്നില്ലെങ്കിലും മെസ്സേജ് ഇല്ലാതെയാകും. എന്നാൽ നോട്ടിഫിക്കേഷൻ തുറക്കുന്നത് വരെ നോട്ടിഫിക്കേഷനിൽ മെസ്സേജ് പ്രിവ്യു കാണാൻ കഴിയും.