Ken Sunny | Samayam Malayalam | Updated: Aug 20, 2021, 5:06 PM
40 സ്ലൈസ് ബേക്കൺ, 8.5 മീറ്റ് പാറ്റീസ്, 16 സ്ലൈസ് ചീസ്, വലിയ ഒരു സവാള, രണ്ട് തക്കാളി, മുളക്, ബൺ എന്നിവ ഉപയോഗിച്ച് ക്രമീകരിച്ച 20,000 കലോറി ബർഗർ കഴിച്ചാൽ ഹാർട്ട് അറ്റാക്ക് വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഹൈലൈറ്റ്:
- 24.02 ഡോളറാണ് ഒക്ടോപൽ ബൈപാസ് ബർഗറിന്റെ വില.
- ഒക്ടോപൽ ബൈപാസ് ബർഗർ കഴിച്ചതിന്റെ മുൻ റെക്കോർഡ് 7 മിനിറ്റ് 42 സെക്കൻ്റാണ്.
- ലാസ് വെഗാസിലെ ഹാർട്ട് അറ്റാക്ക് ഗ്രില്ലിലെ ഭീമൻ ബർഗർ ആണ് റെക്കോർഡ് സമയത്തി മാറ്റ് സ്റ്റോണി അകത്താക്കിയത്.
എത്ര വലിയ ബർഗർ എന്നാവും? 40 സ്ലൈസ് ബേക്കൺ, 8.5 മീറ്റ് പാറ്റീസ്, 16 സ്ലൈസ് ചീസ്, വലിയ ഒരു സവാള, രണ്ട് തക്കാളി, മുളക്, ബൺ എന്നിവ ഉപയോഗിച്ച് ക്രമീകരിച്ച ബർഗറിന്റെ ഭാരം എത്രയെന്നോ? 2.94 കിലോഗ്രാം. ഒക്ടോപൽ ബൈപാസ് ബർഗർ എന്നാണ് ഈ ബർഗറിന് ഹാർട്ട് അറ്റാക്ക് ഗ്രിൽ നൽകിയിരിക്കുന്ന പേര്. 24.02 ഡോളറാണ് ഒക്ടോപൽ ബൈപാസ് ബർഗറിന്റെ വില.
12,139 അടി ഉയരത്തിൽ ഒരു ബർഗർ കഴിക്കണോ? മക്ഡൊണാൾഡ്സ് റെഡി
മാറ്റ് സ്റ്റോണി ബർഗർ കഴിക്കുന്നതിന്റെ വീഡിയോ ഹാർട്ട് അറ്റാക്ക് ഗ്രിൽ യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂറ്റൻ ബർഗർ പ്രദർശിപ്പിച്ച ശേഷം മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് മാറ്റ് സ്റ്റോണി മത്സരം തുടങ്ങിയത്. ഇടയ്ക്ക് ഇടയ്ക്ക് അല്പം വെള്ളം കുടിച്ചാണ് യുവാവ് ബർഗർ മുഴുവനും തിന്ന് തീർത്തത്. ടൈമർ നാല് മിനിറ്റും 10 സെക്കൻഡും അടയാളപ്പെടുത്തിയപ്പോൾ മാറ്റ് വെല്ലുവിളി പൂർത്തിയാക്കി.
ദി ഗോൾഡൻ ബോയ്; ലോകത്തിലെ ഏറ്റവും വിലകൂടിയ ബർഗർ, ഒരു പീസിന് 4.5 ലക്ഷം രൂപ
ഒക്ടോപൽ ബൈപാസ് ബർഗർ കഴിച്ചതിന്റെ മുൻ റെക്കോർഡായ 7 മിനിറ്റ് 42 സെക്കന്റ് തകർത്തെറിഞ്ഞാണ് 4 മിനിറ്റ് 10 സെക്കൻഡിൽ മാറ്റ് സ്റ്റോണി കഴിച്ചത്. ഹാർട്ട് അറ്റാക്ക് ഗ്രില്ലിലെ തന്നെ ജീവനക്കാരൻ മിക്കി സുഡോയുടെ പേരിലായിരുന്നു ഇതുവരെ റെക്കോർഡ്.
ഹാർട്ട് അറ്റാക്ക് ഗ്രില്ലിലെ ഏറ്റവും വലിയ ബർഗറുകളിലൊന്നായ ക്വാഡ്രപ്പിൾ ബർഗർ, 10,000 കലോറിയുള്ള 1.36 കിലോഗ്രാം ഭാരമുള്ള ലോകത്തിലെ ഏറ്റവും കലോറി ബർഗർ എന്ന ഗിന്നസ് റെക്കോർഡ് നേടിയിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : octuple bypass challenge; man eats 2.94 kilogram humongous burger in just 4.10 seconds
Malayalam News from malayalam.samayam.com, TIL Network