ഹൈലൈറ്റ്:
- താലിബാനിൽ നിന്ന് പെട്രോൾ നിറയ്ക്കൂ
- മാധ്യമപ്രവർത്തകനോട് ബിജെപി നേതാവ്
- .ഇന്ത്യയിൽ ചുരുങ്ങിയത് സുരക്ഷിതത്വം ഉണ്ട്
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തർക്കൊപ്പം കൂട്ടംകൂടി നിന്നുകൊണ്ടായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണമെന്നാണ് ഇംഗ്ലീഷ് വാർത്താ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പെട്രോൾ വിലവർധനവിനെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ബിജെപി നേതാവ് അഫ്ഗാനിസ്ഥാനിലേക്ക് പോകാൻ പറയുന്ന വീഡിയോ വൈറലായിട്ടുണ്ട്.
തന്ത്രം മെനഞ്ഞ് സോണിയ; 18 ബിജെപി വിരുദ്ധ പാര്‍ട്ടികൾ ഒരേ വേദിയിൽ; ഇന്ന് നിര്‍ണായക യോഗം
“താലിബാനിൽ നിന്ന് പെട്രോൾ നിറയ്ക്കൂ. അഫ്ഗാനിസ്ഥാനിൽ പെട്രോളിന് 50 രൂപയാണ്, പക്ഷേ അത് ഉപയോഗിക്കാൻ അവിടെ ആരും ഇല്ല. അവിടെ പോയി പെട്രോൾ നിറയ്ക്കൂ. ഇന്ത്യയിൽ ചുരുങ്ങിയത് സുരക്ഷിതത്വം എങ്കിലും ഉണ്ട്” രംരതൻ പായൽ പറഞ്ഞതായി റിപ്പോർട്ട് പറയുന്നു.
ഇന്ധന വില വർദ്ധനവിനെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർന്നതോടെ കൊവിഡ് വൈറസിന്റെ മൂന്നാം തരംഗം രാജ്യത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നും, നിങ്ങൾ പെട്രോളിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞ്. രാജ്യം എന്ത് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലെന്നും ബിജെപി നേതാവ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നത്; യുഎൻ രക്ഷാ സമിതിയിൽ ജയശങ്കർ
ഇതാദ്യമായല്ല ഒരു ബിജെപി നേതാവ് വിമർശകരോട് അഫ്ഗാനിലേക്ക് പോകൂ എന്ന് പറയുന്നത്. ദിവസങ്ങൾക്ക് മുമ്പ് ബിഹാറിലെ ബിജെപി നേതാവ് നേതാവ് ഹരിഭൂഷണ്‍ ഠാക്കൂറും ഇന്ത്യയില്‍ ജീവിക്കാന്‍ ഭയമുളളവര്‍ക്ക് അഫ്ഗാനിസ്താനിലേക്ക് പോകാമെന്ന് നിര്‍ദേശിച്ചിരുന്നു. അവിടെ പെട്രോളിനും ഡീസലിനും വില കുറവാണെന്നും അഫ്ഗാനിൽ ഒരിക്കല്‍ കഴിഞ്ഞാലേ ഇന്ത്യയുടെ വില മനസ്സിലാകൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തിന്റെ കലാരൂപങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ ടൂറിസം വകുപ്പ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : bjp leader ramratan payal advised a journalist to go to taliban-ruled afghanistan when asked fuel price hike
Malayalam News from malayalam.samayam.com, TIL Network