Sumayya P | Lipi | Updated: Aug 20, 2021, 5:37 PM
രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് തീരുമാനങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നും മന്ത്രാലയം അറിയിച്ചു.
Also Read: കുവൈറ്റില്‍ രണ്ട് ബസ്സുകള്‍ കൂട്ടിയിച്ച് അഞ്ചു പ്രവാസികള്‍ മരിച്ചു
ഒന്നു മുതല്‍ ആറു വരെയുള്ള ക്ലാസ്സുകളില്‍ ഓണ്‍ലൈന്‍- ഓഫ് ലൈന്‍ ക്ലാസ്സുകള്‍ ഇടകലര്ത്തിക്കൊണ്ടുള്ല പഠന രീതിയായിരിക്കും അവലംബിക്കുക. ഒരാഴ്ച നേരിട്ടുള്ള ക്ലാസ്സും അടുത്തയാഴ്ച ഓണ്‍ലൈന്‍ ക്ലാസ്സും നടത്തും. അതേസമയം, ക്ലാസ്സിലെ കുട്ടികളുടെ എണ്ണം 20ല്‍ കുറവുള്ള സ്കൂളുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ നേരിട്ടുള്ള ക്ലാസ്സുകള്‍ പൂര്‍ണതോതില്‍ നടത്താന്‍ അനുവാദം നല്‍കും.
ഏഴ് മുതല്‍ 11 വരെയുള്ള ക്ലാസ്സുകളിലും പൂര്‍ണമായും നേരിട്ടുള്ള ക്ലാസ്സുകളാവും നടത്തുക. എന്നാല്‍ ക്ലാസ്സിലെ കുട്ടികളുടെ എണ്ണം 30ല്‍ കൂടുന്ന പക്ഷം ഒരാഴ്ച ഓണ്ലാനും തൊട്ടടുത്ത ആഴ്ച നേരിട്ടുള്ള ക്ലാസ്സും നല്‍കും. പന്ത്രണ്ടാം ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നേരിട്ടുള്ള ക്ലാസ്സുകളായിരിക്കും നടത്തുക. ഒന്നു മുതല്‍ 12 വരെ ഗ്രേഡുകളിലെ കുട്ടികളും ഒന്നിച്ച് പഠിക്കുന്ന സ്കൂളുകളില്‍ ഓരോ വിഭാഗത്തിനും നേരത്തേ പറഞ്ഞ രീതിയില്‍ തന്നെ വേണം ക്ലാസ്സുകള്‍ സംഘടിപ്പിക്കാനെന്നും മന്ത്രാലയം വ്യക്തമാക്കി. സ്കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : dates for new school academic year announced in oman
Malayalam News from malayalam.samayam.com, TIL Network