Jibin George | Samayam Malayalam | Updated: Aug 20, 2021, 7:18 PM
ഓണത്തിന് ശേഷവും റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. ഓണത്തിന് മുൻപായി എല്ലാവർക്കും ഓണക്കിറ്റ് വിതരണം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാർ
പ്രതീകാത്മക ചിത്രം. Photo: Samayam Malayalam
ഹൈലൈറ്റ്:
- ഓണത്തിന് ശേഷവും ഓണക്കിറ്റ് വാങ്ങാം.
- റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാമെന്ന് മന്ത്രി.
- ഓണക്കിറ്റ് വിതരണത്തിനെതിരെ തെറ്റായ പ്രചാരണം നടക്കുന്നു.
ഇതു പോരാ, പെറ്റി കേസുകളുടെ എണ്ണം കൂട്ടാൻ പോലീസുകാർക്ക് ശബ്ദസന്ദേശം; ഡിസിപി ഐശ്വര്യ ദോഗ്രെ വിവാദത്തിൽ
ഇന്നലെവരെ (19-08-2021) 61 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ഇന്നത്തോടെ അത് 70 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭക്ഷ്യമന്ത്രി സ്വന്തം നാടായ നിറമണ്‍കരയിലെ റേഷന്‍ കടയില്‍ നിന്ന് ഓണക്കിറ്റ് വാങ്ങി.
ഓണത്തിന് മുൻപായി എല്ലാവർക്കും ഓണക്കിറ്റ് വിതരണം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാർ. 86 ലക്ഷം കാർഡ് ഉടമകൾക്കാണ് കിറ്റ് ലഭ്യമാകുക. തുണി സഞ്ചി ഉൾപ്പെടെ 16 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്. 570 രൂപയുടെ കിറ്റാണ് കാർഡ് ഉടമയ്ക്ക് ലഭിക്കുക.
കുർബാന ഏകീകരിക്കാനുള്ള നിർദേശം; മാർപാപ്പയ്ക്ക് കത്ത്, എതിർപ്പുമായി ഒരു വിഭാഗം വൈദികർ
ഒരു കിലോ പഞ്ചസാര, വെളിച്ചെണ്ണ അരക്കിലോ, ചെറുപയര്‍, 250 ഗ്രാം തുവര പരിപ്പ്, നൂറ് ഗ്രാം തേയില, മുളക് പൊടി, ഉപ്പ്, മഞ്ഞള്‍, ഒരു കിലോ ആട്ട, ചിപ്സ് – (ബിപിഎൽ കാർഡ് ഉടമകൾക്ക് മാത്രം), ശർക്കര വരട്ടി- 100 ഗ്രാം (ബിപിഎൽ കാർഡ് ഉടമകൾക്ക് മാത്രം) ബാത്ത് സോപ്പ് തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിന് ആവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ -പാലട – ഉണക്കലരി എന്നിവയില്‍ ഒന്ന്, നെയ്യ്, ഉള്‍പ്പെടെയുള്ളവയും ഉണ്ടാകും.
കഴിഞ്ഞ മാസങ്ങളിലേത് പോലെ എഎവൈ, മുൻ ഗണന, മുൻ ഗണനേതര നോൺ സബ്സിഡി ക്രമത്തിലാണ് കിറ്റ് വിതരണം നടക്കുക. ഗുണമേന്മ ഉറപ്പാക്കിയാണ് കിറ്റ് വിതരണം ചെയ്യുന്നതെന്ന് സർക്കാർ മുൻപ് വ്യക്തമാക്കിയിരുന്നു.
ഫ്ലക്സ് മാലിന്യത്തിൽ നിന്നും ഇനി പൂക്കൾ വിരിയും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala government’s onam special kit 2021 distribution for all ration card holders
Malayalam News from malayalam.samayam.com, TIL Network