Jibin George | Samayam Malayalam | Updated: Aug 20, 2021, 6:47 PM
കൊവിഡ്-19 ബാധിച്ച് മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മാസം തോറുമുള്ള സഹായത്തിനൊപ്പം പഠനച്ചെലവുകള്‍ക്ക് ആവശ്യമായ തുകയും ലഭ്യമാക്കും
മന്ത്രി വീണാ ജോർജ്. Photo: Facebook
ഹൈലൈറ്റ്:
- മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം.
- 3,19,99,000 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി.
- 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം.
കുർബാന ഏകീകരിക്കാനുള്ള നിർദേശം; മാർപാപ്പയ്ക്ക് കത്ത്, എതിർപ്പുമായി ഒരു വിഭാഗം വൈദികർ
3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിനൊപ്പം കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കും.
നിലവില്‍ ആനുകൂല്യത്തിനര്‍ഹരായ 87 കുട്ടികളാണുള്ളത്.
കൊവിഡ് മൂലം മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടികള്‍ക്കും കൊവിഡ് നെഗറ്റീവ് ആയി മൂന്നു മാസത്തിനകം കൊവിഡ് അനുബന്ധ ശാരീരിക പ്രശ്നങ്ങളാല്‍ മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികൾക്കും സഹായം ലഭ്യമാകും. പിതാവോ മാതാവോ മുന്‍പ് മരണപ്പെട്ടതും കൊവിഡ് മൂലം നിലവിലുള്ള ഏക രക്ഷിതാവ് മരണപ്പെടുകയും ചെയ്ത കുട്ടികൾക്കും മാതാവോ പിതാവോ നേരെത്തെ ഉപേക്ഷിക്കുകയും ഇപ്പോൾ സംരക്ഷണം നടത്തുകയും ചെയ്തിരുന്നയാൾ കൊവിഡ് മൂലം മരിക്കുകയും ചെയ്ത കുട്ടികളും പട്ടികയിൽ ഉൾപ്പെടും.
ഇതു പോരാ, പെറ്റി കേസുകളുടെ എണ്ണം കൂട്ടാൻ പോലീസുകാർക്ക് ശബ്ദസന്ദേശം; ഡിസിപി ഐശ്വര്യ ദോഗ്രെ വിവാദത്തിൽ
മാതാപിതാക്കള്‍ മരണപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്ത് ബന്ധുക്കളുടെ സംരക്ഷണയില്‍ കഴിയുകയും നിലവില്‍ സംരക്ഷിക്കുന്ന രക്ഷിതാക്കള്‍ കോവിഡ് മൂലം മരണപ്പെടുകയും ചെയ്ത കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികളെ കുടുംബത്തിന്റെ വരുമാന പരിധിയോ മറ്റ് മാനദണ്ഡങ്ങളോ പരിഗണിക്കാതെ സഹായം നല്‍കും.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഫാമിലി പെന്ഷന് ലഭിക്കുന്ന കുടുംബങ്ങളെ ധനസഹായത്തിന് പരിഗണിക്കുന്നതല്ല. നിലവില്‍ കുട്ടിയെ സംരക്ഷിക്കുന്ന രക്ഷിതാക്കള്‍ക്ക് ഈ സ്കീം പ്രകാരമുള്ള ധനസഹായം ആവശ്യമില്ലെന്ന് രേഖാമൂലം അറിയിക്കുന്ന സാഹചര്യത്തിലും പരിഗണിക്കില്ല. എന്നാല്‍ കുട്ടിക്ക് 18 വയസാകുന്നതിന് മുൻപ് രക്ഷിതാക്കള്‍ക്ക് ഈ സ്കീമില്‍ തിരികെ ചേരാവുന്നതും ബാക്കി കാലയളവിലുള്ള സഹായം സ്വീകരിക്കാവുന്നതുമാണ്.
അതിവേഗ റെയിൽപാതയ്ക്കായി സ്ഥലമേറ്റെടുപ്പ് ഉടൻ; സർവേ നമ്പറുകൾ പ്രസിദ്ധീകരിച്ച് റവന്യൂ വകുപ്പ്
സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരായ കുട്ടികള്‍ക്ക് 18 വയസിന് ശേഷം പിന്‍വലിക്കാവുന്ന തരത്തിലും എന്നാല്‍ പലിശ കുട്ടിക്ക് ആവശ്യമുള്ള സമയത്ത് പിന്‍വലിച്ച് ഉപയോഗിക്കാവുന്ന തരത്തിലുമാണ് ഒറ്റത്തവണ സഹായം എന്ന നിലയില്‍ മൂന്നു ലക്ഷം രൂപ ധനസഹായം നല്‍കുന്നത്. സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരായ കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപ വീതം 18 വയസ് പൂര്‍ത്തിയാക്കുന്നത് വരെ കുട്ടിയുടെയും നിലവിലെ രക്ഷിതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിക്കുന്നതാണ്.
ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് കുട്ടികളുടെ അപേക്ഷയിന്മേല് ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അതാതു സമയങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വനിതാ ശിശു വികസന വകുപ്പ് മുഖേന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് തുക അനുവദിക്കുന്നതാണ്.
ഫ്ലക്സ് മാലിന്യത്തിൽ നിന്നും ഇനി പൂക്കൾ വിരിയും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala government has decided to give fund orphaned childrens due to the covid-19 pandemic
Malayalam News from malayalam.samayam.com, TIL Network