Jibin George | Samayam Malayalam | Updated: Aug 20, 2021, 9:38 PM
വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സൈഡസ് കാഡിലയുടെ ‘സൈകോവ് ഡി’ കൊവിഡ്-19 പ്രതിരോധ വാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. ജൂലൈ ഒന്നിനാണ് അടിയന്തര ഉപയോഗാനുമതിക്കായി കമ്പനി അപേക്ഷ നൽകിയത്
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- സൈകോവ് ഡി വാക്സിന് അടിയന്തര ഉപയോഗാനുമതി.
- സിസിജിഐ ആണ് അനുമതി നൽകിയത്.
- രാജ്യത്തെ ആറാമത്തെ കൊവിഡ് വാക്സിനായി സൈകോവ് ഡി.
2024ലെ പൊതുതെരഞ്ഞെടുപ്പ്: ഒറ്റക്കെട്ടായി പ്രവർത്തിക്കണം, മറ്റ് വഴികളില്ലെന്ന് സോണിയ ഗാന്ധി
മറ്റ് വാക്സിനുകളിൽ നിന്ന് വ്യത്യസ്തമായി ഈ വാക്സിൻ മൂന്ന് ഡോസ് എടുക്കാം. 12 വയസ് മുകളിലുള്ള കുട്ടികൾക്ക് നൽകാനാകുന്ന വാക്സിൻ 66.66 ശതമാനമാണ് ഫലപ്രാപ്തി. രാജ്യത്ത് ആദ്യമായിട്ടാണ് 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് കുത്തിവെപ്പെടുക്കാൻ ഒരു വാക്സിന് അനുമതി ലഭിക്കുന്നത്.
സൂചി ഉപയോഗിക്കാതെ ത്വക്കിലേക്ക് നൽകുന്ന തരത്തിലായിരിക്കും ഈ വാക്സിൻ. സൂചി ഉപയോഗിക്കാത്തതിനാൽ പാർശ്വഫലങ്ങൾ കുറവുണ്ടാകുമെന്നാണ് സൈഡസ് അവകാശപ്പെടുന്നത്. വാക്സിന് അടിയന്തര ഉപയോഗ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഒന്നിന് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡില അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി ലഭ്യമായത്.
രാഹുൽ ഗാന്ധിയുടെ പോസ്റ്റ് ‘മുക്കി’ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും; ട്വിറ്റർ സ്വീകരിച്ച നടപടിക്ക് സമാനമായ നീക്കം
പ്രതിവർഷം 100 ദശലക്ഷം ഡോസ് മുതൽ 120 ദശലക്ഷം ഡോസ് വരെ നിർമ്മിക്കാനുള്ള പദ്ധതിയുണ്ടെന്ന് സൈഡസ് കാഡില അറിയിച്ചു. വാക്സിൻ സംഭരണം ആരംഭിച്ചുവെന്നും കമ്പനി അധികൃതർ അറിയിച്ചു. മൂന്ന് ഡോസ് വാക്സിൻ സ്വീകരിക്കുന്നതിൻ്റെ അതേ ഫലപ്രാപ്തി മൂന്ന് മി.ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്സിനേഷനും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഭാരത് ബയോടെക്കിൻ്റെ കൊവാക്സിന് ശേഷം ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ കൊവിഡ് പ്രതിരോധ വാക്സിനാണ് സൈകോവ് ഡി.
ഇനി പ്രതീക്ഷ ഓണം; വിപണിയുണരുമെന്ന വിശ്വാസത്തിൽ പപ്പടനിർമാതാക്കൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : zydus cadila’s three dose covid-19 vaccine zycov-d has got dcgi approval for emergency
Malayalam News from malayalam.samayam.com, TIL Network