ഹൈലൈറ്റ്:
- രാജേശ്വർ സിങ് ബിജെപിയിലേക്കെന്ന് റിപ്പോർട്ട്.
- ബിജെപി നേതാക്കളുമായി ചർച്ച നടത്തിയതായി സൂചന.
- പ്രതികരിക്കാതെ രാജേശ്വർ സിങ്.
സൂചിയില്ലാതെ വാക്സിനെടുക്കാം; സൈകോവ് ഡി വാക്സിന് അടിയന്തര ഉപയോഗാനുമതി
2022ലെ യു.പി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാജേശ്വർ സർവീസിൽ നിന്ന് നിർബന്ധിത അവധിക്ക് അപേക്ഷിച്ചിരുന്നു. 12 വർഷത്തെ സർവീസ് ബാക്കിയിരിക്കെയാണ് അദ്ദേഹം അവധിയെടുത്തത്. ഇ.ഡിയിൽ നിന്ന് രാജേശ്വർ വോളൻ്ററി റിട്ടയർമെൻ്റ് എടുത്തതായി അദ്ദേഹത്തിൻ്റെ സഹോദരി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. “രാജ്യത്തെ സേവിക്കാനായി മുന്‍കൂറായി വിരമിച്ച സഹോദരന് ആശംസകള്‍, രാജ്യത്തിന് അദ്ദേഹത്തെ ആവശ്യമുണ്ട്” – എന്നുമായിരുന്നു ട്വീറ്റ്.
ഇതിനിടെ അദ്ദേഹം ബിജെപി നേതൃത്വവുമായി ചർച്ചകൾ തുടരുകയാണെന്ന വാർത്തകൾ പുറത്തുവന്നു. എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആയി അറിയപ്പെടുന്ന രാജേശ്വർ ടു ജി സ്പെക്ട്രം, എയർസെല്‍ മാക്സിസ് കേസ്, കോമണ്‍ വെല്‍ത്ത് അഴിമതി, അഗസ്റ്റ് വെസ്റ്റ്ലാന്റ് ഹെലികോപ്ടർ ഇടപാട് തുടങ്ങിയ കേസുകൾ ആന്വേഷിച്ച സംഘത്തിലെ ഉദ്യോഗസ്ഥനാണ്. യു പി പോലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ 2009ലാണ് രാജേശ്വർ ഇ.ഡിയിൽ എത്തിയത്.
2024ലെ പൊതുതെരഞ്ഞെടുപ്പ്: ഒറ്റക്കെട്ടായി പ്രവർത്തിക്കണം, മറ്റ് വഴികളില്ലെന്ന് സോണിയ ഗാന്ധി
രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസുകൾ അന്വേഷിക്കുന്ന സംഘങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് രാജേശ്വറാണ്. മുൻ ധനമന്ത്രി പി ചിദംബരവും മകൻ കാർത്തിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്കെതിരെയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധുകോഡ എന്നിവർക്കെതിരെയുള്ള കേസുകളുടെ അന്വേഷണത്തിനും നേതൃത്വം നൽകിയിരുന്നത് രാജേശ്വർ ആണ്.
കാതടപ്പിക്കുന്ന ശബ്ദം വേണ്ട… എയര്‍ ഹോണടിച്ച് വിലസുന്നവര്‍ക്ക് പണിവരുന്നുണ്ട്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : ed officer rajeshwar singh is likely to join the bjp
Malayalam News from malayalam.samayam.com, TIL Network