കഴിഞ്ഞ ഒക്ടോബറിൽ കൊല്ലപ്പെട്ട യുവാവും ഒന്നാം പ്രതിയുടെ മകളും ഒളിച്ചോടിയിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തി ആകാത്തതിനാൽ പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- മകളെ പീഡിപ്പിച്ചതിന്റെ പ്രതികാരമാണ് കൊലയിലേക്ക് നയിച്ചത്
- കൊല്ലപ്പെട്ട യുവാവിന് ജമ്യം ലഭിച്ചിട്ട് ആഴ്ചകൾ മാത്രമേ ആയിരുന്നുള്ളൂ
- റോഡരികിൽ സംസാരിച്ചിരിക്കവെയാണ് കൊലപാതകം
വ്യാഴാഴ്ച രാത്രി രാജ്കോട്ടിലെ ശാന്ത് കബീർ റോഡിൽ വെച്ചാണ് വിജയ് മേറിനെ വെട്ടിക്കൊന്നത്. റോഡരികിൽ സുഹൃത്തിനോട് സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ പ്രതികൾ വെട്ടി കൊല്ലുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയുടെ മകളെ വിജയ് മേർ പീഡിപ്പിച്ചിരുന്നു. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെയാണ് കൊലപാതകം. കഴിഞ്ഞ ഒക്ടോബറിൽ കൊല്ലപ്പെട്ട യുവാവും ഒന്നാം പ്രതിയുടെ മകളും ഒളിച്ചോടിയിരുന്നു. തുടർന്ന് പെൺകുട്ടിയെ കാൺമാനില്ലെന്ന് വീട്ടുകാർ പരാതി നൽകി. കൂടാതെ ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിനേയും പെൺകുട്ടിയേയും കണ്ടെത്തി. പെൺകുട്ടിക്ക് പ്രായപൂർത്തി ആകാത്തതിനാൽ പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : out on bail rape accused hacked to death by survivors father in rajkot
Malayalam News from malayalam.samayam.com, TIL Network