Jibin George | Samayam Malayalam | Updated: Aug 21, 2021, 4:30 PM
താലിബാൻ തീവ്രവാദികളെ അനുകൂലിച്ച് സമൂഹമാധ്യമങ്ങൾ ഇടപെടൽ നടത്തിയ 14 പേരാണ് അസമിൽ അറസ്റ്റിലായത്. ഇവരിൽ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിയും ഉൾപ്പെടുന്നുണ്ട്
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- താലിബാന അനുകൂലിച്ച് പോസ്റ്റിട്ടു.
- അസമിൽ 14 പേർ അറസ്റ്റിൽ.
- കർശന നടപടിയെന്ന് ഡിജിപി ജി.പി സിങ്.
കാമുകിക്ക് വിലകൂടിയ ജന്മദിന സമ്മാനം വാങ്ങാൻ കത്തി കാണിച്ച് മോഷണം; യുവാവ് അറസ്റ്റിൽ
അസമിലെ കം രൂപ്, ധുബ്രി, ബാർപേട്ട ജില്ലകളിൽ നിന്നുള്ള രണ്ട് പേരും ധാരങ്, കഛാർ, ഹെയ്ലകണ്ടി, സൗത്ത് സല്‍മാര, ഹോജയ്, ഗോൾപുര ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുമാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) തടയുന്ന ആക്ട്, ഐടി ആക്ട്, സിആർപിസി എന്നിവയുടെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച മുതൽ പോസ്റ്റുകൾ പങ്കുവച്ചവരെയാണ് അറസ്റ്റ് ചെയ്തത്. ഭീകരവാദത്തെ അനുകൂലിക്കുന്ന പോസ്റ്റുകൾക്കെതിരെ പോലീസ് നടപടിയുണ്ടാകും. ശക്തമായ നിരീക്ഷണം പോലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. പോസ്റ്റുകള്‍ പങ്കുവെക്കുന്നതിലും ലൈക്കുകള്‍ നല്‍കുന്നതിലും ജനങ്ങള്‍ ശ്രദ്ധപുലര്‍ത്തണമെന്നും ഡിജിപി ജി പി സിങ് പറഞ്ഞു.
കട കുത്തിത്തുറന്ന കള്ളന്മാരെ നേരിട്ടു; പോലീസുകാരൻ്റെ തോക്കുമായി മോഷ്ടാക്കൾ കടന്നു
പിടിയിലായവർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വയലറ്റ് ബറുവ പറഞ്ഞു. “സമൂഹമാധ്യമങ്ങളിൽ ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണം. ശക്തമായ നടപടി പോലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകും” – എന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജില്ലയിൽ 2 ലക്ഷം കവിഞ്ഞ് കൊവിഡ് രോഗികൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : assam police have arrested 14 people for supporting taliban
Malayalam News from malayalam.samayam.com, TIL Network