ഹൈലൈറ്റ്:
- ഇനി ഓഫീസിലെത്തേണ്ട
- വീട്ടിലിരുന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കാം
- പൂർണ്ണമായി ഡിജിറ്റൽ വത്കരിക്കുകയാണ് ലക്ഷ്യം
കുവൈറ്റില്‍ രണ്ട് ബസ്സുകള്‍ കൂട്ടിയിച്ച് അഞ്ചു പ്രവാസികള്‍ മരിച്ചു
മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതിലെ നിര്‍ദ്ദേശ പ്രകാരം ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ അപ് ലോഡ് ചെയ്താല്‍ മാത്രം മതിയാവും. ഇവ ഓണ്‍ലൈന്‍ വെരിഫിക്കേഷന് വിധേയമാക്കുന്നതിലൂടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാവും. വളരെ എളുപ്പത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പണം അയച്ച് തുടങ്ങാമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. കൊവിഡ് മഹാമാരിയുടെ കാലത്ത് തിരിച്ചറിയല്‍ രേഖകളുമായി കമ്പനി ഓഫീസിലെത്തി രജിസ്റ്റര്‍ ചെയ്യുന്നത് ഒഴിവായിക്കിട്ടുകയെന്നത് വലിയ ആശ്വാസമായാണ് പ്രവാസികള്‍ കാണുന്നത്.
ധനകാര്യ സേവന മേഖലയെ പൂര്‍ണമായും ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ മികച്ച സേവനം ലഭ്യമാക്കുകയാണ് ഇ-കെവൈസി സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ അദീബ് അഹ്മദ് പറഞ്ഞു. കൂടുതല്‍ പുതിയ ഉപഭോക്താക്കളെ ലുലു മണി ആപ്പിന് ലഭിക്കാന്‍ ഇ-കെവൈസി സംവിധാനം സഹായകമാവുമെന്നാണ് കമ്പനി കരുതുന്നത്. കുവൈറ്റിനു പുറമെ ഫിലിപ്പീന്‍സിലും ഇതിനകം ഈ സേവനം ലഭ്യമാക്കിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
Also Read: കുവൈറ്റിലേക്കുള്ള യാത്രയ്ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍; അറിയേണ്ടതെല്ലാം
യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, ഇന്ത്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, ഹോങ്കോംഗ്, മലേഷ്യ എന്നിവിടങ്ങളിലും സാന്നിധ്യമുള്ള ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് കുവൈറ്റിലെ 26 എണ്ണം ഉള്‍പ്പെടെ 235 ബ്രാഞ്ചുകളുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : lulu money launches next generation e kyc for new users
Malayalam News from malayalam.samayam.com, TIL Network