ഹൈലൈറ്റ്:
- 5000 പേർക്ക് താൽക്കാലിക അഭയമാണ് നൽകുക
- 8500 വിദേശികളെ ഇതിനോടകം യുഎഇ രക്ഷപെടുത്തി
- അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി
Also Read: അബുദാബിയിൽ പുറത്തിറങ്ങാന്‍ ഗ്രീന്‍ സ്റ്റാറ്റസ് വേണം; നിർദേശങ്ങൾ ഇങ്ങനെ, വാക്സിന് സ്വീകരിക്കാൻ തിരക്ക്
അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തില്‍ നിന്ന് അമേരിക്കന്‍ വിമാനങ്ങളിലാണ് ഇവര്‍ യുഎഇയില്‍ എത്തുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും എന്‍ജിഒ പ്രവര്‍ത്തകരെയും യുഎഇ തങ്ങളുടെ വിമാനങ്ങളില്‍ കാബൂളില്‍ നിന്ന് യുഎഇയിലെ വിവിധ വിമാനത്താവളങ്ങളില്‍ എത്തിച്ചിരുന്നു. ഇങ്ങനെ 8500ഓളം വിദേശികളെയാണ് ഇതിനകം യുഎഇ രക്ഷപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് അഫ്ഗാനില്‍ നിന്നെത്തുന്ന 5000 അഫ്ഗാന് പൗരന്മാര്ക്ക് താല്‍ക്കാലിക അഭയം നല്കാന് യുഎഇ മുന്നോട്ടുവന്നിരിക്കുന്നത്.
അന്താരാഷ്ട്ര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അസിസ്റ്റന്റ് മന്ത്രി സുല്‍ത്താന്‍ മുഹമ്മദ് അല്‍ ശംസി അറിയിച്ചു. അഫ്ഗാന് പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരമാണ് യുഎഇ ആഗ്രഹിക്കുന്നത്. ഈ അനിശ്ചിതത്വത്തിനിടയില്‍ അഫ്ഗാന് ജനതയെ സഹായിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ചേര്‍ന്ന് യുഎഇ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അബുദാബി: ഗ്രീന്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്ക് ഇന്നു മുതല്‍ പൊതു ഇടങ്ങളില്‍ പ്രവേശനമില്ല
അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷിച്ചതിന് യുഎഇ ഭരണകൂടത്തെ ബ്രിട്ടീഷ് അംബാസഡര്‍ പാട്രിക് മൂഡി കഴിഞ്ഞ ദിവസം പ്രശംസിച്ചിരുന്നു. കാബൂളില്‍ നിന്ന് സുരക്ഷിതമായി ജനങ്ങളെ എത്തിക്കാന്‍ പറ്റിയ സ്ഥലമാണ് ദുബായിയെന്ന് ദുബായ് വിമാനത്താവളത്തില്‍ നിന്നെടുത്ത വീഡിയോ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : uae will give temporary shelter to 5000 afghanistan refugees
Malayalam News from malayalam.samayam.com, TIL Network