ഉത്തര്‍ പ്രദേശിൽ നിന്നുള്ള പാര്‍ലമെൻ്റ് അംഗം പീഡിപ്പിച്ചെന്നു കാണിച്ച് പരാതി നല്കിയ യുവതിയും ഭര്‍ത്താവുമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയ്ക്കു മുന്നിൽ തീകൊളുത്തിയത്.
സംഭവം നടന്നത് അഞ്ച് ദിവസം മുൻപ് Photo: Getty Images
ഹൈലൈറ്റ്:
- യുവതി ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ
- ആത്മഹത്യാശ്രമത്തിനു മുൻപ് ഫേസ്ബുക്ക് ലൈവ്
- മരിച്ചത് 27കാരൻ
ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ദമ്പതികളെ റാം മനോഹര്‍ ലോഹിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യുവാവിന് 65 ശതമാനവും യുവതിയ്ക്ക് 85 ശതമാനവും പൊള്ളലേറ്റിരുന്നു. 24കാരിയായ യുവതി ചികിത്സയിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Also Read: തിരുവോണ നാളിലും കണ്ണിൽചോരയില്ലാത്ത ക്രൂരത, തൃശൂരിൽ രണ്ടിടത്തു കൊലപാതകം!
ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ സ്വദേശിയാണ് യുവതി. 2019ൽ ബിഎസ്പി എംപി അതുൽ റായ് തന്നെ പീഡിപ്പിച്ചെന്നു കാണിച്ച് യുവതി പരാതി നല്‍കിയിരുന്നു. കേസിൽ കഴിഞ് രണ്ട് വര്‍ഷമായി എംപി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ആത്മഹത്യയ്ക്കു മുൻപേ താൻ ആരാണെന്നു വെളിപ്പെടുത്തി യുവതി ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നുവെന്നാണ് പിടിഐ റിപ്പോര്‍ട്ട്. 2019ൽ പാര്ലമെൻ്റംഗത്തിനെതിരെ പരാതി നല്കിയതും യുവതി ലൈവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം പ്രതിയെ പിന്തുണയ്ക്കുകയാണെന്നാണ് യുവതിയുടെ ആരോപണം.
ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിക്കാനുള്ള കാരണത്തെപ്പറ്റി അന്വേഷണിക്കുകയാണെന്നു പോലീസ് വ്യക്തമാക്കി. എന്നാൽ പ്രതിഭാഗം ഇരയ്ക്കെതിരെ നല്കിയ കള്ളക്കേസുകളിൽ മനം നൊന്താണ് ആത്മഹത്യയെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉത്തര്‍ പ്രദേശിലെ കോടതി തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും തനിക്ക് സമൻസ് അയച്ചെന്നം യുവതി ആരോപിച്ചിരുന്നു.
തൻ്റെ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് യുവതി ഈ വര്‍ഷം മാര്‍ച്ചിൽ കേസ് അലഹാബാദിൽ നിന്ന് ഡൽഹിയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കിയിരുന്നു. എന്നാൽ ഓഗസ്റ്റിലാണ് പ്രതിയായ എംപിയുടെ സഹോദരൻ്റെ പരാതി അനുസരിച്ച് രേഖകളിൽ കൃത്രിമത്വം കാണിച്ച കേസിൽ യുവതിയ്ക്ക് കോടതി സമൻസ് അയച്ചത്.
ഇന്ന് വേൾഡ് സീനിയർ സിറ്റിസൺ ഡേ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : man succumbs to burns days after couple tried to end life before supreme court of india
Malayalam News from malayalam.samayam.com, TIL Network