ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നടപടിക്രമങ്ങൾ അനുസരിച്ചാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. കുട്ടികളുടെ പേരുകൾ ജില്ലാ ശിശു സംരക്ഷണ സമിതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ എന്തെങ്കിലും സംശയം ഉണ്ടായാൽ അന്തിമതീരുമാനം സമിതിയുടേതാകും
ഹൈലൈറ്റ്:
- സംശയം ഉണ്ടായാൽ ജില്ലാ ശിശു സംരക്ഷണ സമിതിയുടേതാകും അന്തിമ തീരുമാനം
- വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകാം
- വിദ്യാഭ്യാസ വകുപ്പ് ആരോഗ്യവകുപ്പിന് പരാതി കൈമാറി പരിഹാരം ഉണ്ടാക്കുന്നതാണ്
ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നടപടിക്രമങ്ങൾ അനുസരിച്ചാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. വനിതാ ശിശു വികസന സെക്രട്ടറി ചെയർപേഴ്സണായും ഡയറക്ടർ കൺവീനറായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പേരുകൾ ജില്ലാ ശിശു സംരക്ഷണ സമിതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ എന്തെങ്കിലും സംശയം ഉണ്ടായാൽ അന്തിമതീരുമാനം സമിതിയുടേതാകും, മന്ത്രി പറഞ്ഞു.
കൊവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്കുള്ള ധനസഹായം; കേരളത്തിൽ നിന്നും ആരും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കേന്ദ്രം
ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങളനുസരിച്ച് വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകാം. വിദ്യാഭ്യാസ വകുപ്പ് ആരോഗ്യവകുപ്പിന് പരാതി കൈമാറി പരിഹാരം ഉണ്ടാക്കുന്നതാണ്. ചില പരാതികൾ ഉയർന്നു വന്ന പശ്ചാത്തലത്തിലാണ് ഈ അറിയിപ്പ്, അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പിഎം കെയേഴ്സ് സ്കീമിൽ നിന്ന് കൊവിഡ് 19 മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്കുള്ള സഹായത്തിനായി കേരളത്തിൽ നിന്നും ആരും രജിസ്റ്റർ ചെയ്തിട്ടില്ലായെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോകസഭയിലെ ചോദ്യോത്തര വേളയിൽ വ്യക്തമാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ മാസം ആദ്യം ഡീൻ കുര്യാക്കോസ് എംപി വിമർശനം ഉന്നയിച്ചിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : minister v sivankutty about kerala covid orphan child
Malayalam News from malayalam.samayam.com, TIL Network