കല്യാൺ സിങ്ങിന്റെ ആരോഗ്യം മോശമായതിനെത്തുടർന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. രക്തത്തിലെ അണുബാധയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കല്യാൺ സിങ് |TOI
ഹൈലൈറ്റ്:
- ചികിത്സയിലായിരുന്നു
- കേന്ദ്രമന്ത്രിമാർ അടക്കം അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു
- ബാബരി മസ്ജിദ് തകർക്കുമ്പോൾ കല്യാൺ സിങ്ങായിരുന്നു യുപി മുഖ്യമന്ത്രി
തടഞ്ഞുവച്ച ഇന്ത്യക്കാരെ താലിബാൻ വിട്ടയച്ചു; രേഖകൾ പരിശോധിച്ചു, കൂട്ടിക്കൊണ്ട് പോയത് ട്രക്കുകളിൽ കയറ്റി
കല്യാൺ സിങ്ങിന്റെ ആരോഗ്യം മോശമായതിനെത്തുടർന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
1991 ലാണ് കല്യാൺ സിങ് ആദ്യമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 1992 ൽ ബാബരി മസ്ജിദ് തകർക്കപ്പെടുമ്പോൾ കല്യാൺ സിങ്ങായിരുന്നു യുപി മുഖ്യമന്ത്രി. പിന്നാലെ രാജിവെക്കേണ്ടി വന്നു. 1997 ൽ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി. 2014-ൽ രാജസ്ഥാൻ ഗവർണറായിരുന്നു.
സ്കൂളുകളും കോളേജുകളും തുറക്കാനൊരുങ്ങി തമിഴ്നാട്; 9 ന് മുകളിലേക്കുള്ള ക്ലാസുകൾ ഒന്നിനു തുടങ്ങും
1999 ൽ ബിജെപി വിട്ടു. 2004 ൽ വീണ്ടും ബിജെപിയിലേക്ക്. ആ വർഷം ബിജെപി ടിക്കറ്റിൽ ബുലന്ദേശ്വറിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചു. 2009 ൽ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും പാർട്ടിവിട്ടു. 2019 ൽ തിരികെ പാർട്ടിയിലെത്തി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : up former cm kalyan singh passes away
Malayalam News from malayalam.samayam.com, TIL Network