കഴിഞ്ഞ 24 മണിക്കൂറിനിടെ 63,406 സാമ്പിളുകളാണ് കേരളത്തിൽ പരിശോധിച്ചത്. 10,402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്
പ്രതീകാത്മക ചിത്രം. PHOTO: TOI
ഹൈലൈറ്റ്:
- കൊവിഡ് അവലോകന യോഗം മാറ്റി
- ബുധനാഴ്ച ചേരാൻ സാധ്യത
- നിലവിൽ ടിപിആർ 16.41
സംസ്ഥാനത്ത് ടിപിആറിൽ വലിയ കുറവുണ്ടാകുന്നില്ല എന്നതാണ് നിലവിൽ ആശങ്കയാകുന്നത്. രാജ്യത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനവും ഇപ്പോൾ കേരളമാണ്. ഓണാഘോഷങ്ങൾ കഴിയുന്നതിന് മുമ്പ് തന്നെ ഉയർന്ന ടിപിആർ റിപ്പോർട്ട് ചെയ്യുന്നത് ആശ്വസിക്കാൻ ഇട നൽകുന്നതുമല്ല.
ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രിയ്ക്ക് നന്ദി: മുഖ്യമന്ത്രി
ശനിയാഴ്ച സംസ്ഥാനത്ത് രേഖപ്പെടുത്തിയ ടിപിആർ 17.73 ആയിരുന്നു. ഞായറാഴ്ച 16.41 ഉം. വരും ദിവസങ്ങളിലെ ടിപിആറിന്റെ കൂടി അടിസ്ഥാനത്തിലാകും കൊവിഡ് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച തീരുമാനം ഉണ്ടാവുക.
സാങ്കേതിക തകരാർ; എയർ ഇന്ത്യയുടെ കൊച്ചി- ലണ്ടൻ വിമാനം റദ്ദാക്കി
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,406 സാമ്പിളുകളാണ് കേരളത്തിൽ പരിശോധിച്ചത്. 10,402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. മലപ്പുറം- 1577, കോഴിക്കോട്- 1376, പാലക്കാട്- 1133, എറണാകുളം- 1101, തൃശൂര്‍- 1007 എന്നീ ജില്ലകളിൽ ആയിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,586 പേര് കൂടി രോഗമുക്തി നേടുകയും ചെയ്തു.
നിലവിൽ സംസ്ഥാനത്ത് പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ളത് 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളിലാണ്.
ഇലയ്ക്ക് വിലയില്ല; വാഴ കർഷകർക്ക് ഈ ഓണക്കാലം നഷ്ടക്കാലം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala covid review meeting latest news
Malayalam News from malayalam.samayam.com, TIL Network