മുഴുവൻ ശേഷിയും ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥാപനങ്ങളും പദ്ധതികളുമാണ് സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതെന്നും ഇത് പൊതുജനങ്ങള്‍ക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നല്കാൻ സഹായിക്കുമെന്നുമാണ് ധനമന്ത്രിയുടെ വിശദീകരണം.
സർക്കാർ ഭൂമി വിൽക്കില്ലെന്നും നിശ്ചിത കാലയളവിനു ശേഷം തിരിച്ചേൽപ്പിക്കണമെന്നും ധനമന്ത്രി Photo: Agencies
ഹൈലൈറ്റ്:
- മൊത്തം 43 കോടിയുടെ ആസ്തി സ്വാകാര്യമേഖലയ്ക്ക്
- ഉടമസ്ഥത സര്‍ക്കാരിനു തന്നെയായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
- റെയിൽവേയിൽ നിന്നു മാത്രം ഒന്നര ലക്ഷം കോടി
ഇക്കൊല്ലം ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിലായിരുന്നു ധനമന്ത്രി നിര്‍മലാ സീതാരാമൻ നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ പദ്ധതി അവതരിപ്പിച്ചത്. സര്‍ക്കാര്‍ മേഖലയിലുള്ള ആസ്തികള്‍ സ്വകാര്യ മേഖലയ്ക്ക് വിൽക്കകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ നിയന്ത്രണം മാത്രമായിരിക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതെന്നും ഉടമസ്ഥത സര്‍ക്കാരിനു തന്നെയായിരിക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന വിശദീകരണം. 2022 – 2025 കാലത്താണ് പദ്ധതി നടപ്പാക്കുകയെന്നാണ് നിതി ആയോഗ് സിഇഓ അമിതാഭ് കാന്ത് വ്യക്തമാക്കിയത്.
റെയിൽവേ, വിമാനത്താവളങ്ങള്‍, കൽക്കരി ഖനനം എന്നിവയാണ് സ്വകാര്യവത്കരണത്തിൽ ഏറ്റവും മുന്നിലുള്ള മേഖലകള്‍. 15 റെയിൽവേ സ്റ്റേഡിയങ്ങള്‍, 25 വിമാനത്താവളങ്ങള്‍, 160 കൽക്കരി ഖനികള്‍ തുടങ്ങിയവ സ്വകാര്യ മേഖലയ്ക്ക് കൈമാറും. നിശ്ചിത കാലത്തിനു ശേഷം സര്‍ക്കാരിനു തിരിച്ചു നല്കുന്ന തരത്തിലായിരിക്കും കരാര്‍ എന്നും സ്ഥാപനങ്ങള്‍ വിൽക്കില്ലെന്നും നിര്‍മലാ സീതാരാമൻ വ്യക്തമാക്കി. മുഴുവൻ ശേഷിയും ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥാപനങ്ങളാണ് സ്വകാര്യമേഖലയ്ക്ക് നല്‍കുന്നതെന്നും ഇവയിൽ നിന്ന് കൂടുതൽ വരുമാനമുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
സ്ഥാപനങ്ങള്‍ മികച്ച രീതിയിൽ നടത്തുന്നതിനും പരിപാലിക്കുന്നതിനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം ആവശ്യമാണെന്നും സേവനങ്ങള്‍ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്നും നീതി ആയോഗ് പറയുന്നു. കേന്ദ്രസര്‍ക്കാര്‍ മുൻപ് പ്രഖ്യാപിച്ച ദേശീയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയോടു ചേര്‍ന്നായിരിക്കും പുതിയ സ്വകാര്യവത്കരണ പദ്ധതിയും മുന്നേറുക.
Also Read: വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് തെറ്റ്; ചരിത്ര വസ്തുത പറഞ്ഞതിന് മാപ്പെന്തിനെന്ന് എംബി രാജേഷ്
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 26,700 കിലോമീറ്റര്‍ റോഡ് സ്വകാര്യവത്കരിക്കാനും അതുവഴി 1.6 ലക്ഷം കോടി രൂപ കണ്ടെത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനോടകം തന്നെ 1700 കോടിയോളം വരുന്ന 1400 കിലോമീറ്റര്‍ റോഡ് സ്വകാര്യവത്കരിച്ചിട്ടുണ്ട്. കൂടാതെ പവര്‍ ഗ്രിഡ് സ്വകാര്യവത്കരണം വഴി 7700 കോടി രോപയും മറ്റ് ഊര്ജപദ്ധതികളിൽ നിന്ന് 39,832 കോടിയും കണ്ടെത്തും.
റെയിൽവേ സ്വകാര്യവത്കരണത്തിലൂടെ മാത്രം ഒന്നര ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ കണ്ടെത്താൻ ശ്രമിക്കുന്നത്. 90 യാത്രാ ട്രെയിനുകളും നാനൂറോളം റെയിൽവേ സ്റ്റേഷനുകളും സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പേർക്ക് വാക്സിൻ! റെക്കോർഡ് തീര്‍ത്ത് ഈ മാലാഖ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : central government ot find 6 lakh crores with national monetisation pipeline by transferring brownfield assets to private sector
Malayalam News from malayalam.samayam.com, TIL Network