Sumayya P | Lipi | Updated: Aug 24, 2021, 8:39 AM
വലിയ മല്‍സ്യ ബന്ധന ബോട്ടിനാണ് തീപ്പിടിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ദുബായ്: ഉമ്മുല്‍ഖുവൈനിലെ അല്‍ റഫാ ഏരിയയില്‍ നങ്കൂരമിട്ട ബോട്ടില്‍ വന്‍ തീപ്പിടിത്തം. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച തീ കാറ്റ് കാരണം അതിവേഗത്തില്‍ പടരുകയായിരുന്നു. തീപ്പിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതായി ഉമ്മുല്‍ ഖുവൈന്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.ഉമ്മുല്‍ ഖുവൈനിലെയും അജ്മാനിലെയും സിവില്‍ ഡിഫന്‍സിലെ അഗ്നിശമന വിഭാഗങ്ങള്‍ ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. അഗ്നിശമനാ സേനയുടെ സമയോചിതമായ ഇടപെടല്‍ കാരണം തീ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനായി. സംഭവത്തില്‍ ആളപായമുള്ളതായി റിപോര്‍ട്ടില്ല. വലിയ മല്‍സ്യ ബന്ധന ബോട്ടിനാണ് തീപ്പിടിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അഗ്നിബാധയില്‍ ബോട്ട് ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് കേസുകൾ നാല്പതിനായിരം കടക്കുമോ ?
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : firefighters put out massive fire on boat uae
Malayalam News from malayalam.samayam.com, TIL Network