കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിൽ ചെയർപേഴ്സന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സമരം. നഗരസഭക്ക് മുന്നിൽ പ്രതിഷേധവുമായി എൽ.ഡി.എഫ്. നേതാക്കൾ. നഗരസഭയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർമാർ തൃക്കാക്കര എ.സി.പിക്ക് പരാതി നൽകി.
അഴിമതിയിലൂടെ സമ്പാദിച്ച പണമാണ് കൗൺസിലർമാർക്ക് വിതരണം ചെയ്യാൻവേണ്ടി ഉപയോഗിച്ചത്. ഇതിലൂടെ മറ്റ് കൗൺസിലർമാരേയും അഴിമതിയിലേക്ക് വലിച്ചിഴക്കുന്ന നിലപാട് ഇപ്പോഴത്തെ ചെയർപേഴ്സന്റെ നടപടിയെന്നാണ് എൽ.ഡി. എഫിന്റെ ആരോപണം. എൽ.ഡി.എഫ്. പ്രതിഷേധത്തിന് പിന്നാലെ പി.ഡി.പി., ബി.ജെ.പി. തുടങ്ങി മറ്റ് പ്രതിപക്ഷ പാർട്ടികളും ഇവിടേക്ക് പ്രതിഷേധവുമായി എത്തി. നഗരസഭ കാര്യാലയത്തിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ചാണ് മാറ്റിയത്.
Content Highlights:Protest by opposition parties on Onam gift by Thrikkakara chairperson