മനസിലെ വികാരങ്ങൾ എന്ത് തന്നെയായാലും അത് പ്രകടിപ്പിക്കാൻ നിങ്ങൾക്ക് കഴിയാറുണ്ടോ? നിങ്ങളുടെ വൈകാരികമായ പ്രകടനങ്ങൾ പുറത്ത് കാണിക്കാൻ ബുദ്ധമുട്ടുന്നെങ്കിൽ അത് തീർച്ചയായും ശ്രദ്ധ നൽകേണ്ട ഒരു മാനസിക അവസ്ഥയാണ്.
വികാരങ്ങൾ പ്രകടിപ്പിക്കാനാവാത്ത അവസ്ഥയ്ക്ക് പിന്നിൽ…
ഹൈലൈറ്റ്:
- സാഹചര്യങ്ങൾക്ക് അനുസരിച്ച് വികാര പ്രകടനങ്ങൾ നടത്താൻ കഴിയാറില്ലേ?
- വൈകാരിക മരവിപ്പ് ആകാം ഇതിന് കാരണം
- തുടക്കത്തിൽ തന്നെ ചികിത്സ ലഭ്യമാക്കേണ്ട അവസ്ഥയാണിത്
എന്താണ് വൈകാരിക മരവിപ്പ്?
ഓരോരുത്തർക്കും അവരുടെ മനസ്സിൽ വരുന്ന വികാരങ്ങളെ പുറത്ത് കാണിക്കാൻ കഴിയാത്ത അവസ്ഥയാണ് വൈകാരിക മരവിപ്പ് അഥവാ വൈകാരിക മന്ദത. പുറത്ത് പ്രകടിപ്പിക്കണം എന്ന് മനസിലുണ്ടെങ്കിലും അത് കൃത്യമായി പ്രകടിപ്പിക്കാൻ കഴിയാറില്ല പലർക്കും. ഇത് ക്രമേണ കുറഞ്ഞു വരുന്ന അവസ്ഥയാണ് പലർക്കും അനുഭവപ്പെടുന്നത്. ഈ വൈകാരിക മരവിപ്പ് അനുഭവിക്കുന്നതിന് പിന്നിൽ പല കാരണങ്ങളും ഉണ്ടാകാം. അത് കൃത്യമായി തിരിച്ചറിഞ്ഞു വേണം ചികിത്സ നല്കാൻ. ശബ്ദ വ്യത്യാസത്തിലും മുഖ ഭാവത്തിലും വരെ നമുക്ക് വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയും. എന്നാൽ വൈകാരിക മരവിപ്പ് അനുഭവിക്കുന്നവർക്ക് ഇക്കാര്യങ്ങൾ പ്രകടിപ്പിക്കാൻ കഴിയും. വിഷാദരോഗം അല്ലെങ്കിൽ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) ഉള്ളവർക്ക് ഇത് ഒരു സാധാരണ അവസ്ഥയാണ്.
Also read: തലച്ചോറിന് നൽകാം വ്യായാമം, രസകരമായ ഈ കളികളിലൂടെ
വൈകാരിക മരവിപ്പിന് കാരണമാകുന്ന 4 കാരണങ്ങൾ:
മരുന്നുകളുടെ ഉപയോഗം: തുടർച്ചയായി ഏതെങ്കിലും രോഗങ്ങൾ ഭേദമാക്കുന്നതിനുള്ള ആന്റീഡിപ്രസന്റുകൾ ഉപയോഗിക്കുന്നത് വൈകാരിക മരവിപ്പിന് കാരണമാകും. ഈ സെഡേറ്റീവുകൾ നിങ്ങളുടെ നാഡീ വ്യവസ്ഥയിൽ ഇൻഹിബിറ്ററുകൾ ട്രിഗർ ചെയ്യുന്നതിലേക്ക് നയിക്കുകയും അത് വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യും.
കടുത്ത വിഷാദം: മനസ്സിൽ ശൂന്യത അനുഭവപ്പെടുകയും അകാരണമായ വിഷാദം അനുഭവിക്കുകയും ചെയ്ത് ജീവിതത്തോട് വിരക്തി അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് വിഷാദം. ഇത്തരത്തിൽ വിഷാദാവസ്ഥ അനുഭവിക്കുന്നവർക്ക് വൈകാരിക മരവിപ്പ് അനുഭവിക്കാൻ കാരണമാകും.
മദ്യവും മയക്കുമരുന്ന് ദുരുപയോഗവും: മയക്കുമരുന്നും മദ്യവും നാഡീവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ഒരാളുടെ യഥാർത്ഥ ചുറ്റുപാടിനോട് യോജിക്കുന്ന രീതിയിൽ പെരുമാറാൻ കഴിയാത്ത അവസ്ഥയുണ്ടാകുകയും ചെയ്യും. തുടർച്ചയായി ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് വലിയ തോതിലുള്ള വൈകാരിക മന്ദതയ്ക്ക് കാരണമാകും.
പി.ടി.എസ്.ഡി (പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ): വലിയ തോതിലുള്ള മാനസിക ആഘാതം സൃഷ്ടിക്കുന്നതിനാൽ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ വൈകാരിക മരവിപ്പിന് കാരണമാകും. വൈകാരികമായ വേർപിരിയൽ, ആഘാതകരമായ ഫ്ലാഷ്ബാക്കുകൾ, മോശം മാനസിക ആരോഗ്യം എന്നിവ വൈകാരികമായ മരവിപ്പിന് കാരണമാകും.
വൈകാരിക മരവിപ്പ് എങ്ങനെ ബാധിക്കും?
വൈകാരിക മരവിപ്പ് ഒരു വ്യക്തിയെ ദുഖവും സന്തോഷവും അനുഭവിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തും. ഇത് വളരെ അസ്വസ്ഥത സൃഷ്ടിക്കുന്നു, വിശപ്പ് നഷ്ടപ്പെടുത്തുന്നു, ലൈംഗികാഭിലാഷം ഇല്ലാതാക്കുന്നു, അവരുടെ ചുറ്റുപാടുകളിൽ നിന്ന് വളരെയധികം മാറ്റി നിർത്തപ്പെടുന്നു. വൈകാരിക മരവിപ്പ് അനുഭവിക്കുന്ന ഒരു വ്യക്തിക്ക് ആളുകളോട് സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും അവരുടെ സ്വന്തം കഴിവുകളെക്കുറിച്ച് സംശയമുണ്ടാകുകയും ചെയ്യുന്നു.
ഈ അവസ്ഥ നിയന്ത്രിക്കാൻ, വിദഗ്ദ സഹായം തേടുകയും ചികിത്സ സ്വീകരിക്കുകയും വേണം. വൈകാരിക മരവിപ്പിന് കാരണമാകുന്ന എന്തെങ്കിലും നിങ്ങളുടെ ജീവിതശൈലിയുടെ ഭാഗമായി നിലനിൽക്കുന്നുവെങ്കിൽ അവ നിയന്ത്രിക്കാൻ ശ്രമിക്കുക. കൂടാതെ ഈ അവസ്ഥയെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കൾ/കുടുംബാംഗങ്ങൾ എന്നിവരോട് സംസാരിക്കുകയും ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കുകയും ചെയ്യുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : the reasons behind emotional numbness
Malayalam News from malayalam.samayam.com, TIL Network